22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 4, 2024
December 4, 2024
December 1, 2024
November 27, 2024
November 26, 2024
November 25, 2024
November 24, 2024
November 23, 2024
November 20, 2024

മഹാരാഷ്ട്രയില്‍ 27കാരനെ നക്സലുകള്‍ കൊലപ്പെടുത്തി; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

Janayugom Webdesk
ന്യൂഡല്‍ഹി
November 26, 2023 11:28 am

കിഴക്കന്‍ മഹാരാഷട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ 27വയസുകാരനെ നക്സലുകള്‍ വെടിവെച്ച് കൊന്നു. പൊലീസ് ഇന്‍ഫോര്‍മറാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.ജില്ലയില്‍ ഈ ആഴ്ച മാത്രം അവര്‍ നടത്തുന്ന രണ്ടാമത്തെ കൊലപാതകമാണിതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

വെള്ളിയാഴ്ച രാത്രിയാണ് അഹേരി തഹസില്‍ കപെവഞ്ച ഗ്രാമത്തില്‍ താമസിക്കുന്ന രാംദി അത്റാമാണ് വെടിയേറ്റ് മരിച്ചത്.ആക്രമികള്‍ കൈകൊണ്ട് എഴുതിയ ഒരു കുറിപ്പ് മൃതദേഹത്തോടൊപ്പം ഉപേക്ഷിച്ചിട്ടുണ്ട്. അത്റാം ഒരു പൊലീസ് ഇന്‍ഫോര്‍മാറെണെന്നും ഇയാള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേനയുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ടെന്നും വെടിവെപ്പില്‍ ഒരു വനിതാ നക്സല്‍ കൊല്ലപ്പെട്ടെന്നുമായിരുന്നു കുറിപ്പിലെ ആരോപണം. അതേസമയം ഇയാൾ ഇൻഫോർമറാണെന്ന നക്സൽ അവകാശവാദം പൊലീസ് തള്ളി. 

നക്സലുകൾ പറയുന്ന ഏറ്റുമുട്ടൽ നടന്നത് 14 മാസം മുമ്പാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. വ്യാഴാഴ്‌ച രാത്രിയിലും ജില്ലയിൽ നക്സലുകൾ ഒരാളെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. എടപ്പള്ളി തഹ്‌സിലിലെ ടിറ്റോല ഗ്രാമത്തിലെ ലാൽസു വെൽഡയാണ്(63) മരിച്ചത്. ഗ്രാമവാശികളെ ഇവർ മർദിക്കുകയും ചെയ്തു.

Eng­lish Summary:
Nax­als killed 27-year-old in Maha­rash­tra; Sec­ond inci­dent in a week

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.