27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 23, 2024
October 15, 2024
August 7, 2024
July 19, 2024
July 11, 2024
July 9, 2024
June 19, 2024
March 10, 2024
January 26, 2024
December 27, 2023

നയന കേസിന്റെ പ്രാഥമികാന്വേഷണത്തില്‍ വീഴ്ചയെന്ന് പുതിയ റിപ്പോര്‍ട്ട്

web desk
തിരുവനന്തപുരം
January 5, 2023 1:28 pm

ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് നിര്‍ദ്ദേശം. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഫൊറൻസിക് റിപ്പോർട്ടില്‍ സംശയിക്കുന്ന രീതിയില്‍ നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

പുറമെനിന്ന് ആരെങ്കിലും വീടിനുള്ളില്‍ കയറിയിരുന്നെങ്കില്‍ അയാള്‍ക്ക് ബാൽക്കണി വാതിൽ വഴി രക്ഷപ്പെടാനാവും. മുൻവാതിൽ അടച്ചിരുന്നതിനാലാണ് ആരുടെയും സാന്നിധ്യമില്ലായിരുന്നെന്ന ആദ്യനിഗമനമുണ്ടായത്. എന്നാല്‍ ആദ്യ അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായി. മൊഴിയിലെ വൈരൂധ്യങ്ങൾ പ്രാഥമിക അന്വേഷണ സംഘം പരിശോധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെയോ ക്രൈം ബ്രാഞ്ചിനെയോ നിയോഗിക്കുമെന്നാണ് സൂചന.

നയനയുടെ മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകൾ കൂടിയത്. ഇതേ തുടർന്നാണ് ഡിസിആർബി അസിഷണര്‍ കമ്മിഷണർ തുടരന്വേഷണ സാധ്യത പരിശോധിച്ചത്. നയനയുടേത് കൊലപാതകമല്ലെന്നും നയനയ്ക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിന്റെ നിരീക്ഷണം. ഫൊറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു മ്യൂസിയം പൊലീസിന്റെ വിലയിരുത്തൽ.

എന്നാല്‍ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങൾക്കുണ്ടായ ക്ഷതം എന്നിവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വരുത്തുന്ന രീതിയിൽ കണ്ടെത്തലുണ്ടായില്ല. നിർണായകമായ പല വിവരങ്ങളും മ്യൂസിയം പൊലീസ് ശേഖരിച്ചിട്ടില്ല. തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് നൽകിയെന്നും പുതിയ സംഘം വിലയിരുത്തി.

2019 ഫെബ്രുവരി 23ന് രാത്രിയിലാണ് സുഹൃത്തുക്കൾ നയനയെ അബോധാവസ്ഥയിൽ ആൽത്തറയിലുള്ള വാടക വീട്ടിനുള്ളിൽ കണ്ടെത്തിയത്. പൂട്ടിയിരുന്ന വാതിലുകൾ തുറന്നാണ് അകത്തു കയറിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം കണ്ടെത്തിയ മുറി തള്ളിതുറന്നുവെന്നാണ് മൊഴി. അകത്തുനിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തിൽ ആദ്യ അന്വേഷണത്തിൽ കൃത്യയില്ലെന്നാണ് തുടരന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വീട്ടുടമയുടെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ് വീട്ടിന്റെ വാതിൽ തുറന്നത്. അതേസമയം, നയന ഉപയോഗിച്ചിരുന്ന താക്കോൽ എവിടെയെന്ന് പ്രഥമവിവരാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 22ന് രാത്രി അമ്മയുമായ നയന അരമണിക്കൂർ സംസാരിച്ചിട്ടുണ്ട്. അതിനു ശേഷം മറ്റാരെയും ഫോൺ വിളിച്ചിട്ടുമില്ല. തുടക്കം മുതൽ ശാസ്ത്രീയമായ അന്വേഷണം വേണം. ഇതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്നും പുതിയ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

 

Eng­lish Sam­mury: nayanas death case enquiry report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.