21 January 2026, Wednesday

Related news

January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025

നയനയുടെ മരണം കൊലപാതകം തന്നെ; കഴുത്തിലെ മുറവാണ് മരണ കാരണമെന്ന് മുന്‍ ഫൊറന്‍സിക് മേധാവി

Janayugom Webdesk
കൊച്ചി
January 11, 2023 11:13 am

യുവസംവിധായിക നയന സൂര്യന്റെ മരണത്തിന് കാരണം കഴുത്തിലെ മുറിവെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ കെ ശശികല. ആത്മഹത്യയാണെന്ന തരത്തില്‍ പുറത്ത് വന്നത് തന്റെ മൊഴിയല്ലെന്നും ശശികല പ്രതികരിച്ചു. നയന സുര്യന്റെ മരണത്തില്‍ കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നതാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുന്നു. തന്റേതെന്ന പേരില്‍ പുറത്ത് വന്ന മൊഴിപകര്‍പ്പ് പൊലീസ് തന്റെ മുന്നില്‍ വച്ച് തയാറാക്കിയതല്ലെന്നും ശശികല പറഞ്ഞു. പുതിയ അന്വേഷണ സംഘത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ഫൊറന്‍സിക് വിഭാഗം മേധാവിയായിരുന്നു വ്യക്തമാക്കി.

അതേസമയം യുവസംവിധായിക നയന സൂര്യയുടെ മരണം തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കാന്‍ തീരുമാനമായിരുന്നു. ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. ശാസ്ത്രീയ വശങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. 

Eng­lish Summary;Nayana’s death was mur­der; The for­mer head of foren­sics said that the cause was a neck injury
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.