19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 16, 2024
January 19, 2024
January 13, 2024
April 6, 2023
October 16, 2022
October 16, 2022
October 15, 2022
October 9, 2022
September 24, 2022

അമ്മയായതില്‍ നിയമലംഘനമില്ല: തങ്ങള്‍ ആറ് വര്‍ഷം മുമ്പ് വിവാഹിതരായെന്ന് വെളിപ്പെടുത്തി നയന്‍താരയും വിഘ്നേഷും

Janayugom Webdesk
ചെന്നൈ
October 16, 2022 2:52 pm

വാടക ഗര്‍ഭധാരണം സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി തെന്നിന്ത്യന്‍ നടി നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തങ്ങള്‍ വിവാഹിതരായെന്നും ഡിസംബറിൽ തന്നെ വാടകഗർഭധാരണ കരാർ നടപടികൾ പൂർത്തിയാക്കിയതിനാൽ നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ഇരുവരും തമിഴ്നാട് ആരോഗ്യവകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഈ ജൂണിലാണ് ഇരുവരും വിവാഹിതരായത്. വിപുലമായ ചടങ്ങുകളോടെ ഈ ജൂണ്‍ ഒമ്പതിന് ഇരുവരും വിവാഹിതരായിരുന്നു. തുടര്‍ന്ന് നാല് മാസത്തിന് ശേഷം വാടക ഗര്‍ഭധാരണം വഴി ഇരുവരും അച്ഛനും അമ്മയുമായെന്നുള്ള വാര്‍ത്ത പുറത്തുവന്നതോടെയാണ് നിയമലംഘന വിവാദം പൊട്ടിപ്പുറപ്പെട്ടത്.
വാടകഗർഭധാരണ (സറഗസി) ഭേദഗതി നിയമപ്രകാരമുള്ള വ്യവസ്ഥകൾ ലംഘിച്ചെന്നായിരുന്നു ആരോപണം. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടകഗർഭധാരണം തിരഞ്ഞെടുക്കാവൂ എന്നതടക്കമുള്ള കർശന ചട്ടങ്ങൾ ലംഘിച്ചെന്ന വിവാദത്തെ തുടർന്ന് ആരോഗ്യവകുപ്പ് സമിതി അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇക്കൊല്ലം നിലവിൽ വന്ന നിയമഭേദഗതി ജൂൺ 22നാണു വിജ്ഞാപനം ചെയ്തതും പ്രാബല്യത്തിലായതും. 

Eng­lish Sum­ma­ry: Nayan­thara and Vig­nesh revealed that they got mar­ried six years ago

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.