
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവരും മാതാപിതാക്കളായതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇതുവരെ തങ്ങളുടെ കുട്ടികളുടെ ചിത്രം പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ വിഘ്‌നേഷും നയന്‍താരയും മക്കളുമായി വിമാനത്താവളത്തിലെത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഉയിര്‍, ഉലക് എന്നാണ് ഇരട്ടകുട്ടികളുടെ പേര്. ഇവരുമായി മുംബൈ വിമാന താവളത്തില്‍ എത്തിയ നയന്‍താരയെയും ഭര്‍ത്താവിനെയും പാപ്പരാസികള്‍ വളഞ്ഞു. എന്നാല്‍ രണ്ടുപേരും കൈയ്യില്‍ എടുത്തിരുന്ന കുട്ടികളുടെ മുഖം മാറോട് അടുക്കി കുഞ്ഞുങ്ങളുടെ മുഖം മറക്കുന്നത് വീഡിയോയില്‍ കാണാം.
ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയതായിരുന്നു നയന്‍താര. അതിനുശേഷം ചെന്നൈയിലേക്ക് മടങ്ങുമ്പോഴാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
മികച്ച രക്ഷിതാക്കളാണ് നയന്‍സും, വിഘ്നേശും എന്നാണ് കമന്‍റുകളില്‍ പലതും പറയുന്നത്. ഒപ്പം തന്നെ പാപ്പരാസികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ പലരും വിമര്‍ശിക്കുന്നുണ്ട്.
View this post on Instagram
English Summary: nayanthara and vignesh shivan spotted at mumbai airport with their babys
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.