19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 16, 2024
January 19, 2024
January 13, 2024
April 6, 2023
October 16, 2022
October 16, 2022
October 15, 2022
October 9, 2022
September 24, 2022

വീഡിയോ എടുത്താല്‍ ഫോണ്‍ ഞാന്‍ അടിച്ച് പൊളിക്കും: ആളുകളോട് ദേഷ്യപ്പെട്ട് നയൻതാര, വീഡിയോ

Janayugom Webdesk
ചെന്നൈ
April 6, 2023 8:05 pm

ക്ഷേത്ര ദര്‍ശനത്തിനിടയില്‍ അനുവാദമില്ലാതെ ഫോട്ടോ എടുക്കാൻ ശ്രമിച്ചവരോട് കയര്‍ത്ത് നടി നയൻതാര. കുംഭകോണത്തിനു സമീപമുള്ള മേലവത്തൂര്‍ ഗ്രാമത്തിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു നയൻതാരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേശ് ശിവനും.

എന്നാല്‍ നയന്‍താര എത്തുന്നു എന്ന് അറിഞ്ഞതോടെ വന്‍ ജനക്കൂട്ടം ക്ഷേത്രത്തില്‍ തടിച്ചുകൂടി. പൊലീസിന് നിയന്ത്രിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു ആള്‍ക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയത്. തിരക്ക് വര്‍ദ്ധിച്ചതോടെ ദര്‍ശനം വളരെ ബുദ്ധിമുട്ടേറിയതായി. ഇതോടെ നയന്‍താരയ്ക്ക് ദേഷ്യം വരുകയും ആളുകളോട് ദേഷ്യപ്പെടുകയുമായിരുന്നു. ഒരുഘട്ടത്തില്‍ വിഘ്നേശ് കുറച്ചുസമയം നല്‍കാന്‍ വീഡിയോയും മറ്റും എടുക്കുന്നവരോട് പറയുന്നുണ്ടായിരുന്നു. അതേ സമയം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നയന്‍താരയുടെ ചുമലില്‍ ഒരു യുവതി പിടിച്ചതില്‍ നയന്‍താര ദേഷ്യപ്പെടുന്നതും വീഡിയോയിലുണ്ട്.

കാമാച്ചി അമ്മന്‍ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം അടുത്തുള്ള ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് മടങ്ങിയത്. ട്രെയിനില്‍ ആയിരുന്നു നയന്‍താരയും വിഘ്നേശും മടങ്ങിയത്. ഇവിടെയും ആള്‍ക്കാരുടെ തിരക്കായിരുന്നു. ഇവിടുന്ന് അനുവാദം ഇല്ലാതെ വീഡിയോ എടുത്തയാളോട് നയന്‍താര ദേഷ്യപ്പെട്ടു. ‘വീഡിയോ എടുത്താല്‍ ഫോണ്‍ പിടിച്ച് പൊളിക്കും’ എന്ന് നയന്‍താര പറയുന്ന വീഡിയോയും വൈറലായിട്ടുണ്ട്.

Eng­lish Sum­ma­ry: Nayan­thara Got Extreme­ly Angry Over The Behav­iour Of Fans & Public
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.