പ്രേഷകര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയുടെയും സംവിധായകൻ വിഷ്നേഷ് ശിവന്റെ വിവാഹ വീഡിയോ. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ ഡോക്യുമെന്ററിയുടെ ടീസര്‍ പങ്കുവച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വഹിക്കുന്നത് സംവിധായകൻ ഗൗതം മേനോനാണ്. ടീസറില്‍ എന്തുകൊണ്ട് നയൻതാര എന്ന് ഗൗതം മേനോൻ വിഘ്നേഷിനോട് ചോദിക്കുന്നുണ്ട്.
ആഞ്ജലീന ജോളി പ്രണയാഭ്യര്‍ഥന നടത്തിയെന്നും തെന്നിന്ത്യയില്‍ നിന്നല്ലാത്തത് കൊണ്ട് വേണ്ടെന്നുവച്ചു എന്ന രസകരമായ മറുപടിയാണ് വിഘ്നേഷ് ശിവന് പറയുന്നത്. താനൊരു സാധാരണ വ്യക്തിയാണെന്നും ചെയ്യുന്ന പ്രവര്‍ത്തികളില്‍ നൂറുശതമാനം ആത്മാര്‍ഥത പുലര്‍ത്തണമെന്നാണ് ആഗ്രഹമെന്നും നയന്‍താര പറയുന്നു.ജൂണ്‍ 9 ന് മഹാബലി പുരത്ത് വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
English Summary: nayanthara vignesh shivan wedding teaser
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.