അജിത് പവാര്‍ ഇപ്പോഴും എൻസിപി നേതാവ് തന്നെയാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാര്‍. ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത് അഭിപ്രായ വ്യത്യാസം മാത്രമാണെന്നും ഭിന്നതകള്‍ ജനാധിപത്യത്തില്‍ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. എൻസിപി പിളര്‍ന്നെന്നുള്ള വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും പവാര്‍ പറഞ്ഞു. പാര്‍ട്ടി പിളര്‍ന്നിട്ടില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. ചില എംഎല്‍എമാര്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ച് വ്യത്യസ്തമായ തീരുമാനമെടുത്തു. അത് ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. അജിത് പവാര്‍ ഇപ്പോഴും എൻസിപി നേതാവ് തന്നെയാണെന്നും പവാര്‍ പറഞ്ഞു. അജിത് പവാറിനെ പിന്തുണച്ച് എൻസിപി ലോക്‌സഭാ കക്ഷി നേതാവ് സുപ്രിയാ സുലെയും നേരത്തെ രംഗത്തുവന്നിരുന്നു. അജിത് പവാറും ശരദ് പവാറും രണ്ടുവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ശരദ് പവാര്‍ അജിത് പക്ഷത്തേക്ക് പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അജിതിനെ പിന്തുണച്ചുകൊണ്ടുള്ള ശരദ് പവാറിന്റെ അഭിപ്രായ പ്രകടനം.
English summary; NCP not split, only difference of opinion: Sharad Pawar
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.