എന്‍സിപി ദേശീയ പ്രസിഡന്‍റ് സ്ഥാനത്തു നിന്നും ശരദ് പവാര്‍ ഒഴിയുന്നതോടെ തല്‍സ്ഥാനത്തേക്ക് സുപ്രിയസുലൈയ്ക്ക് പിന്തുണയുമായി പ്രതിപക്ഷപാര്‍ട്ടികള്‍.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും, തമിഴ് നാട് മുഖ്യമന്ത്രിയും,ഡിഎംകെ പ്രസിഡന്‍റുമായ എം കെ സ്റ്റാലിനും ഫോണില്‍ സുപ്രിയയെ വിളിച്ച് പിന്തുണ അറിയിച്ചു.
പവാറിന്‍റെ പ്രഖ്യാപനത്തിന് കാത്തിരിക്കുയാണ് ഏവരും, പ്രത്യേകിച്ചും മഹാരാഷ്ട്ര രാഷ്ട്രീയം.അജിത് പവാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച് ശരദ് പവാറിന്റെ മകൾ കൂടിയായ സുപ്രിയയെ അധ്യക്ഷയാക്കാൻ എൻസിപിയിൽ ചർച്ചകൾ സജീവമാണ്. എൻസിപിയിൽ നിന്ന് തന്നെ ഇത്തരം ചർച്ചകൾ ഉയരുന്നുണ്ട്. ദേശീയ അധ്യക്ഷയായി സുപ്രിയ സുലെ വരട്ടെ, അജിത്ത് പവാർ സംസ്ഥാന രാഷ്ട്രീയം കൈകാര്യം ചെയ്യട്ടെ എന്ന തലത്തിൽ പരസ്യ പ്രതികരണം വരെ ഉണ്ടായി.
നിലവിൽ ലോക്സഭാ അംഗമാണ് സുപ്രിയ സുലെ. മുംബൈയിൽ ആത്മകഥാ പ്രകാശന ചടങ്ങിലാണ് എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി ശരദ് പവാർ പ്രഖ്യാപിച്ചത്. എൻസിപി രൂപീകരിച്ചത് മുതൽ പാർട്ടിയുടെ പ്രസിഡന്‍റായി ചോദ്യം ചെയ്യപ്പെടാത്ത നേതാവായി തുടരുകയായിരുന്നുപവാർ.
എന്നാൽ പൊതുജീവിതം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.അദ്ദേഹം ഒഴിയുന്നതോടെ എൻസിപിയുടെ തലപ്പത്തേക്ക് ആര് വരുമെന്ന ചോദ്യം ബലപ്പെട്ടു. എൻസിപിയിൽ അടുത്ത നേതാവാരെന്നും തലമുറ മാറ്റം സംബന്ധിച്ചും ചോദ്യങ്ങൾ കഴിഞ്ഞ കുറേ നാളുകളായി ഉണ്ടായിരുന്നു.
English Summary:
NCP President; Opposition parties supported Supriyasulai
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.