19 January 2026, Monday

Related news

July 27, 2025
July 15, 2025
March 1, 2025
February 28, 2025
February 12, 2025
December 19, 2024
December 18, 2024
October 29, 2024
September 28, 2024
September 19, 2024

ഭാവിയില്‍ എന്‍സിപി എന്‍ഡിഎയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും: ഫ്രഫുല്‍ പട്ടേല്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 19, 2023 12:08 pm

ഭാവിയില്‍ എന്‍സിപി എന്‍ഡിഎയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എന്‍സിപി വിമത നേതാവ് പ്രഫ്രുല്‍ പട്ടേല്‍.ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാനും,അജിത് പവാറും എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്തിരുന്നു.

എന്‍ഡിഎയുടെ പ്രധാനഭാഗമാണ് എന്‍സിപി. ഭാവിയില്‍ എന്‍സിപി എന്‍ഡിഎയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. യോഗത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്നും അജിത് പവാര്‍ നിലപാടുകള്‍ വ്യക്തമാക്കിയതായും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. എന്‍ഡിഎയുടെ 25-ാം വാര്‍ഷികത്തില്‍ 38 പാര്‍ട്ടികളാണ് പങ്കെടുത്തത്.ഞങ്ങളുടെ ഭാഗത്ത് നിന്നും അജിത് പവാര്‍ നിലപാടുകള്‍ അറിയിച്ചു, പട്ടേല്‍ അഭിപ്രായപ്പെട്ടു.

എല്ലാവര്‍ക്കും അവരവരുടേതായ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമുണ്ടെന്ന് യോഗത്തിന് മുന്നോടിയായി പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കിയിരുന്നു.നേരത്തെ അജിത് പവാറും പ്രഫുല്‍ പട്ടേലും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പവാറിനോട് ഇരു നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശരദ് പവാര്‍ ഇതിനോട് പ്രതികരിച്ചിരുന്നില്ല.

Eng­lish Sum­ma­ry: NCP will work with NDA in future: Fra­ful Patel

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.