
ത്രിപുരയില്‍ എൻഡിഎ സഖ്യകക്ഷികള്‍ക്കിടിയില്‍ തമ്മിലടി. തിപ്രമോത വിഭാഗം ബിജെപി ഓഫീസുകള്‍ക്ക് തീയിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രം കത്തിച്ചു. ബിജെപി സര്‍ക്കാര്‍ ഗോത്ര വിഭാഗങ്ങളെ അവഗണിക്കുന്നെന്ന് ആരോപിച്ചായിരുന്നു ആക്രമം.തിപ്രമോത പ്രവര്‍ത്തകര്‍ ബി ജെ പി ഓഫിസുകള്‍ വ്യാപകമായി ആക്രമിച്ചിട്ടുണ്ട്. മണ്ഡൈയിലെ ബി ജെ പി മണ്ഡലം കമ്മിറ്റി ഓഫീസ് അടക്കം തീയിട്ടു. 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത തിപ്ര പ്രവര്‍ത്തകന്‍ ജിതു ദെബ്ബര്‍മയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ദെബ്ബര്‍മ എം എല്‍ എയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.ആരോപണങ്ങള്‍ നിഷേധിച്ച തിപ്ര നേതാക്കള്‍, ബി ജെ പിയുടെ ആഭ്യന്തര പ്രതിസന്ധിയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് വിമര്‍ശിച്ചു. രാഷ്ട്രീയ പ്രേരിതമായാണ് ബി ജെ പി പെരുമാറുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. സത്മുറ ബസാര്‍, ബെലോണിയ, അസറാം ബാരി, രാമചന്ദ്രഘട്ട്, തകര്‍ജല എന്നിവിടങ്ങളിലും ഓഫീസുകള്‍ തകര്‍ത്തിട്ടുണ്ട്. പ്രധാനമന്ത്രി പങ്കെടുത്ത ത്രിപുരേശ്വരി ക്ഷേത്ര നവീകരണ ഉദ്ഘാടനത്തില്‍ പ്രധാനകക്ഷിയായ തിപ്ര മോതയെ ക്ഷണിക്കാതിരുന്നതും ഭിന്നത രൂക്ഷമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.