6 December 2025, Saturday

Related news

November 23, 2025
November 19, 2025
November 17, 2025
November 17, 2025
November 14, 2025
November 11, 2025
November 11, 2025
November 10, 2025
November 6, 2025
October 20, 2025

കൊച്ചി കോർപ്പറേഷനിൽ അഞ്ചിടത്ത് എൻഡിഎയ്‍ക്ക് സ്ഥാനാർഥികളില്ല

Janayugom Webdesk
കൊച്ചി
November 23, 2025 9:53 am

പത്രിക സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ കോർപറേഷനിൽ അഞ്ചിടത്ത് എൻഡിഎയ്‍ക്ക് സ്ഥാനാർഥികളില്ല. നഗരത്തിലെ ചളിക്കവട്ടം വാർഡിൽ (40) ബിജെപി സ്ഥാനാർഥിയില്ല. സീറ്റുവിഭജന ചർച്ചയിൽ ബിഡിജെഎസിനായിരുന്നു വാർഡ് നൽകിയിരുന്നത്. എന്നാൽ, അവർ അത് ബിജെപിക്കുതന്നെ മടക്കി നൽകി. എന്നാൽ, അവിടെ പാർട്ടി സ്ഥാനാർഥിയെ കണ്ടെത്താനായില്ല.ഈരവേലി, മട്ടാഞ്ചേരി, തഴുപ്പ്, മാനാശ്ശേരി ഡിവിഷനുകളിലും പാർട്ടി സ്ഥാനാർഥിയെ കണ്ടെത്താനായില്ല. പത്രിക സൂക്ഷ്മ പരിശോധനയിൽ മുന്നണി സ്ഥാനാർഥികളെല്ലാം കരകയറി. യുഡിഎഫിന് വിമത ഭീഷണി കൂടുതലായതിനാൽ അവരെ പിന്തിരിപ്പിക്കുന്നതിനായുള്ള അവസാനവട്ട ചർച്ചകളും അനുനയിപ്പിക്കലും നടന്നുകൊണ്ടിരിക്കുകയാണ്.

പരമാവധി പേരെക്കൊണ്ട് തിങ്കളാഴ്ച പത്രിക പിൻവലിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കുറി വി 4 കൊച്ചി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. എന്നാൽ ആ സ്ഥാനത്തേക്ക് ട്വന്റി 20 എത്തിയിട്ടുണ്ട്. 56 വാർഡുകളിലാണ് ട്വന്റി 20 സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.