16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 6, 2025
April 6, 2025
April 4, 2025
April 3, 2025
March 19, 2025
March 18, 2025
March 17, 2025
March 14, 2025
March 12, 2025

മണിപ്പൂരിലെ ചൊല്ലി എൻഡിഎയിൽ ഭിന്നത രൂക്ഷം; ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നിധീഷ് കുമാറിന്റെ ജെഡിയു

Janayugom Webdesk
ഇംഫാൽ
January 22, 2025 7:15 pm

മണിപ്പൂരിലെ ചൊല്ലി എൻഡിഎയിൽ ഭിന്നത രൂക്ഷം. മണിപ്പുരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നിധീഷ് കുമാറിന്റെ ജെഡിയു.പാർട്ടിയുടെ ഏക എംഎൽഎ മുഹമ്മദ് അബ്ദുൽ നാസർ നിയമസഭയിൽ ഇനി പ്രതിപക്ഷനിരയിൽ ഇരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്രത്തിൽ എൻഡിഎ സർക്കാരിനെ താങ്ങിനിർത്തുന്ന പ്രധാന സഖ്യകക്ഷികളിലൊന്നാണ് ജെഡിയു. കഴിഞ്ഞ വർഷം മേയ് മുതൽ അക്രമത്താൽ വലയുന്ന മണിപ്പൂരിലെ വംശീയ കലാപത്തെക്കുറിച്ച് ബിരേൻ സിങ് സർക്കാർ നേരിടുന്ന വിമർശനങ്ങൾക്കിടയിലാണ് ഈ പുതിയ സംഭവവികാസം. 

പ്രതിപക്ഷ പാർട്ടികളിൽ നിന്ന് മാത്രമല്ല, സ്വന്തം പാർട്ടിയിലെ അംഗങ്ങളിൽ നിന്നും സഖ്യകക്ഷികളിൽ നിന്നും സിങ് വിമർശനം നേരിടുന്നുണ്ട്. മാസങ്ങൾക്കുമുൻപ് മേഘാലയയിലെ കോൺറാഡ് സാങ്മ സർക്കാരിന്റെ എൻപിപി പാർട്ടി മണിപ്പുരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. അതേസമയം, ഈ നിലപാട് ബിരേൻ സിങ് സർക്കാരിനെ താഴെവീഴ്ത്തില്ല. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് അംഗങ്ങളെ ജയിപ്പിക്കാൻ ജെഡിയുവിനായെങ്കിലും അഞ്ചുപേർ ബിജെപിയിലേക്കു കൂറുമാറുകയായിരുന്നു. പുതിയ നീക്കം ഗവർണർ അജയ് കുമാർ ഭല്ലയെ മണിപ്പുർ ജെഡിയു അധ്യക്ഷൻ കത്തിലൂടെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.