21 January 2026, Wednesday

Related news

January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 17, 2026
January 16, 2026
January 16, 2026
January 16, 2026
January 15, 2026
January 15, 2026

ഇറാനിൽ 2,000 പേർ മരിച്ചതായി വിവരം; പ്രതിഷേധക്കാരെ കുറ്റപ്പെടുത്തി സർക്കാർ

Janayugom Webdesk
ടെഹ്‌റാൻ
January 13, 2026 9:16 pm

ഇറാനിൽ ആയത്തുള്ള അലി ഖമേനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 2,000 പേർ മരിച്ചതായി വിവരം. ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് ഈ കണക്കുകൾ ഉള്ളത്. ഉദ്യോഗസ്ഥൻ നൽകുന്ന വിവരം അനുസരിച്ച്, പ്രതിഷേധങ്ങളുടെ ഭാഗമായി ഇതുവരെ ഇറാനിൽ ഏകദേശം 2,000 പേർ മരിച്ചിട്ടുണ്ട്. ഈ മരണങ്ങൾക്ക് ‘ഭീകരവാദികൾ’ ആണ് കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു. മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും ഇതുവരെ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാണ് ഇത്.അതേസമയം, ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളിൽ ഇറാനിയൻ സുരക്ഷാ സേന ഏകദേശം 12,000 പേരെ കൊലപ്പെടുത്തിയെന്നും ഇത് ഇറാന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണെന്നും ഇറാൻ ഇന്റർനാഷണൽ എന്ന വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ നൂറുകണക്കിന് മാത്രമാണെന്നും, എന്നാൽ ഇറാനിലെ കടുത്ത വിവരനിയന്ത്രണങ്ങൾ കാരണം സ്വതന്ത്രമായി ഈ കണക്കുകൾ സ്ഥിരീകരിക്കാൻ ബുദ്ധിമുട്ടാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇറാൻ ഇന്റർനാഷണലിന്റെ റിപ്പോർട്ട് അനുസരിച്ച്, ജനുവരി എട്ട്, ഒമ്പത് തീയതികളിലാണ് കൂട്ടക്കൊലകൾ പ്രധാനമായും നടന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്, ബസിജ് സേന എന്നിവരായിരുന്നു ഈ ക്രൂരകൃത്യത്തിന് പിന്നിൽ. പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുള്ള ‘അപ്രതീക്ഷിതമായ’ ഏറ്റുമുട്ടലുകൾ ആയിരുന്നില്ല ഇവയെന്നും, മറിച്ച് സംഘടിതവും ചിട്ടയുമായ കൂട്ടക്കൊലയാണ് നടന്നതെന്നും അവർ ആരോപിക്കുന്നു.

ഈ ഓപ്പറേഷന്റെ പിന്നിൽ അലി ഖമേനിയുടെ നേരിട്ടുള്ള ഉത്തരവുണ്ടെന്നും ഇറാനിയൻ രാഷ്ട്രീയ സംവിധാനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയും അംഗീകാരത്തോടെയുമാണ് ഇത് നടന്നതെന്നുമുള്ള അവകാശവാദം ഇറാൻ ഇന്റർനാഷണൽ ഉന്നയിച്ചു. പ്രതിഷേധക്കാർക്ക് നേരെ വെടിയുണ്ടകൾ ഉപയോഗിക്കാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അനുമതി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. തങ്ങൾ പുറത്തുവിട്ട 12,000 മരണസംഖ്യ, ഇറാന്റെ സ്വന്തം സുരക്ഷാ സ്ഥാപനങ്ങളുടെ ആഭ്യന്തര കണക്കുകളുമായി അടുത്തുനിൽക്കുന്നതാണ് എന്നും ഇറാൻ ഇന്റർനാഷണൽ വ്യക്തമാക്കി

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.