പാകിസ്ഥാനില്‍ ശവഭോഗികള്‍ സ്ത്രീകളുടെ കല്ലറകളില്‍ നിന്ന് മൃതദേഹങ്ങളെടുത്ത് ബലാത്സംഗത്തിനിരയാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനില്‍ നെക്രോഫീലിയ (മൃതദേഹങ്ങളോട് ലൈംഗീക ആസക്തിയുള്ളവര്‍) കേസുകള്‍ വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള നടപടിയെന്നും ഡെയ്‌ലി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ഓരോ രണ്ട് മണിക്കൂറിലും ഒരു സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെത്തുടര്‍ന്ന് അമ്മമാര്‍ പെണ്‍മക്കളുടെ കുഴിമാടങ്ങള്‍ക്ക് മുകളില്‍ ഗ്രില്‍ ഇടുകയും താഴിട്ട് പൂട്ടുകയും ചെയ്യുന്നതായാണ് ഡെയ്‌ലി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
2011 ല്‍ കല്ലറകളുടെ സൂക്ഷിപ്പുകാരനായ മുഹമ്മദ് റിസ്വാന്‍ മൃതശരീരങ്ങളെ ബലാത്സംഗം ചെയ്തതിന് പിടിയിലായിരുന്നു. 48 സ്ത്രീ മൃതശരീരങ്ങളെയാണ് ഇയാള്‍ ബലാത്സംഗത്തിന് ഇരയാക്കിയത്. പാകിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ പീഡനം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രാജ്യത്ത് നാല്‍പത് ശതമാനം സ്ത്രീകള്‍ ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള പീഡനം അനുഭവിച്ചിട്ടുണ്ടാകുമെന്നാണ് പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
English Summary: Necrophilia increases in Pakistan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.