കേരളത്തിന്റെ കരുത്ത് തെളിയിക്കുവാൻ ഇടുക്കിയിൽ നിന്നും ആറ് പേർ പഞ്ചാബിലേയ്ക്ക്. പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന ദേശീയ സബ് ജൂണിയർ — കേഡറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് ട്രയിൻ കയറിയതിൽ നെടുങ്കണ്ടത്ത് നിന്ന് മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും. സബ് ജൂണിയർ വിഭാഗത്തിൽ അശ്വതി പി. നായരും, കേഡറ്റ് വിഭാഗത്തിൽ നന്ദന പ്രസാദ്, നിരജ്ഞന ബൈജു, പ്രണവ് കുമാർ, മധുൻ മനോജ്, പ്രവീൺ ആർ എന്നിവരാണ് മൽസരിക്കുന്നത്. തൃശൂരിൽ സമാപിച്ച സംസ്ഥാന ചാബ്യൻഷിപ്പിൽ ഇടുക്കിക്കു വേണ്ടി മത്സരിച്ച് സ്വർണ്ണം നേടിയ ആറ് പേരും നെടുങ്കണ്ടം ജൂഡോ അക്കാദമിയിൽ സൈജു ചെറിയാന്റെ ശിക്ഷണത്തിൽ ജൂഡോ പരിശീലനം നടത്തി വരുന്നവരാണ്. ആദ്യമായാണ് ഒരു സൈജു ചെറിയാന്റെ ശിക്ഷണത്തിലുള്ള കുട്ടികൾ മാത്രം ഇടുക്കി ജില്ലയെ പ്രതിനിധികരിച്ച് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് വിജയിക്കുന്നത്.
നവംബർ ഏഴു മുതൽ പത്തുവരെ ലൂധിയാനയിലെ ചണ്ഡിഗഡ് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. മത്സരത്തിൽ പങ്കെടുക്കേണ്ട കളിക്കാരും ഒഫീഷ്യൽസും അടങ്ങിയ 44 അംഗ കേരള ടീം തൃശൂര് നിന്ന് പുറപ്പെട്ടത്. ഈ ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്നവർ നവംബർ 28 മുതൽ ഡിസംബർ 5 വരെ ലബനനിൽ നടക്കുന്ന ഏഷ്യാ ഓഷ്യാന കേഡറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിലേയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടും. കോവിഡ് മൂലം മുടങ്ങിയ ദേശീയ മത്സരങ്ങളിൽ പങ്കെടുവാനുള്ള ആവേശത്തിലാണ് കേരളാ ടീം.
ENGLISH SUMMARY: nedumkandam judo academy
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.