9 January 2025, Thursday
KSFE Galaxy Chits Banner 2

ചവറ്റുകൊട്ടയില്‍ വിസ്മങ്ങള്‍ തീര്‍ത്ത് നെടുങ്കണ്ടം ബിഎഡ് കോളേജ്

Janayugom Webdesk
നെടുങ്കണ്ടം
March 31, 2023 9:12 pm

തേക്കടി പെരിയാർ ടൈഗർ റിസർവിൽ രണ്ടാം വർഷ ബിഎഡ് കോളേജ് നടത്തിയ പഞ്ചദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി തീർത്ത ” ട്രാഷ് ബിൻ ശിൽപം ” ശ്രദ്ധേയമായി. പ്രകൃതിയും അദ്ധ്യാപനവും എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു ക്യാമ്പ് സoഘടിപ്പിച്ചത്‌. 

ഇൻസ്റ്റലേഷൻ ആർട്ടിന്റെ ഭാഗമാണ് ആറടി ഉയരവും അഞ്ചടി വീതിയും രണ്ടടി കനവുമുള്ള ഈ ശിൽപം തീർത്തത്. മുഴുവനും സ്റ്റീൽ പൈപ്പിലും ജി ഐ ഷീറ്റിലുമാണ് ഇതിന്റെ നിർമ്മാണം. കോളേജ് പ്രിൻസിപ്പാൾ ഡോ.രാജീവ് പുലിയൂരിന്റെയും അസി.പ്രൊഫസർ ജി അനൂപിന്റെയും നേതൃത്വത്തിലായിരുന്നു ക്യാമ്പ് നടന്നത്. അഞ്ചു ദിവസത്തെ ക്യാമ്പ് ദിനങ്ങൾ കൊണ്ടാണ് വർക്ക് പൂർത്തിയായത്. അദ്ധ്യാപനെത്തയും പ്രകൃതി പഠനത്തെയും കലാവിഷ്കാരത്തെയുംഏകോപിപ്പിക്കുന്നതിനായാണ് ഇങ്ങനെയൊരുദ്യമം നടത്തിയതെന്ന് ഡോ.രാജീവ് പുലിയൂർ പറഞ്ഞു.

“കാട്ടിൽ പോകാം, കൂട്ടിൽ പോകാം കാടനെ കണ്ടാൽ പേടിക്കുമോ” പേരിലായിരുന്നു വിവിധ പ്രോഗ്രാമുകൾ കോർത്തിണക്കി തേക്കടി വന്യജീവി സങ്കേതത്തിൽ ക്യാമ്പ് അരങ്ങേറിയത്. അവസാന ദിനത്തിൽ തേക്കടി, വനശ്രീ പെരിയാർ ടൈഗർ റിസർവിൽ ഇൻസ്റ്റലേഷൻ ശില്പം സ്ഥാപിച്ചു. പ്ലാസ്റ്റിക് രഹിത അവബോധം കെട്ടിപ്പെടുക്കുന്നതിനായി ബി എഡ് കോളേജ് വിദ്യാർത്ഥികൾ കോളേജിന്റെ സംഭാവനയായി ആണ് ട്രാഷ് ബിൻ ശില്പം സമർപ്പിക്കുന്നത്. പ്രകൃതിയെ സ്നേഹിക്കുവാനും പരിസ്ഥിതി സംരക്ഷണത്തെയും മുൻനിർത്തിയാണ് ഒരു വന്യജീവിയുടെ അമൂർത്ത രൂപഘടനയോടു കൂടിയ ശില്പം നിർമ്മിച്ചത്. ഏറെ വർഷക്കാലം പ്രകൃതി സംരക്ഷണ അവബോധം സൃഷ്ടിക്കുവാൻ ഈ ശില്പം തേക്കടി വന്യജീവി സങ്കേതത്തിൽ പ്രധാന ആകർഷണമായി ഈ ശിൽപം നിലനിൽക്കും.

കോളേജ് പ്രിൻസിപ്പൽ ഡോ. രാജീവ്‌ പുലിയൂരിന്റെ അധ്യക്ഷതയിൽ ചേർന്ന ശിൽപ പ്രകാശന ചടങ്ങിൽ കുമളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാന്തി ഷാജി ഉത്ഘാടനം ചെയ്തു. പെരിയാർ ടൈഗർ റിസർവിലെ ഐഎഫ്സ് ഉദ്യോഗസ്ഥനായ ഡോ .പട്ടീൽ സുയോഗ് സുഭാഷ് റാവു വിശിഷ്ടാതിഥിയായി. കോളേജ് അധ്യാപകനായ അനൂപ് ജി, വിദ്യാർത്ഥി പ്രതിനിധികളായ അമീർ ഹുസൈൻ, അഖിൽ എംഎസ് എന്നിവർ തുടർന്ന് സംസാരിച്ചു. ചടങ്ങിൽ കലാശിൽപ പൂർത്തീകരണത്തിന് സഹായിച്ച രാജപ്പൻ രണ്ടാം മൈലിനെ അനുമോദിച്ചു.

Eng­lish Sum­ma­ry: Nedunkan­dam B.Ed Col­lege has done won­ders in the trash bin

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.