വയറ് തുറക്കാതെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന നോണ്‍ ഡിസന്റ് വജൈനല്‍ ഹിസ്റ്റക്ടമി ശസ്ത്രക്രീയ വിജയകരമായി പൂര്‍ത്തികരിച്ച് നെടുങ്കണ്ടം താലൂക്ക് ആശുപത്രി. ഓപ്പറേഷന്‍ കൂടാതെ യോനി മുഖത്തിലൂടെ ഗര്‍ഭപാത്രം ഓപ്പറേറ്റ് ചെയ്ത് പുറത്തെടുക്കുന്ന ശസ്ത്രക്രിയ രീതിയാണിത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. അര്‍ജ്ജുന്‍ അജയഘോഷിന്റെ നേത്യത്വത്തിലുള്ള സംഘം മൂന്ന് മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തികരിച്ചത്. 43 വയസ്സുകാരിയായ ഉടുമ്പന്‍ചോല സ്വദേശിനിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഓപ്പറേഷന് വിധേയാക്കിയത്.
അധിക വണ്ണമുള്ളവര്‍ക്ക് കീ ഹോള്‍, തുറന്നുള്ള ശസ്ത്രക്രിയ്ക്ക് ശേഷം ഏറെ ശരീരിക വിഷമതകള്‍ സൃഷ്ടിക്കുന്നതിലാണ് ഇത്തരത്തില്‍ എന്‍ഡിവിഎച്ച് ശസ്ത്രക്രീയ നടത്തുന്നവാന്‍ തീരുമാനിച്ചതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ടി.പി അഭിലാഷ് അറിയിച്ചു. രോഗി ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നു.
മുറിവുകള്‍ ഇല്ലാത്തതിനാല്‍ വേദന തീര്‍ത്തും കുറവായിരിക്കുമെന്നതും ഈ ശ്‌സ്ത്രക്രിയയുടെ പ്രത്യേകതയാണ്. സാധാരണയായി കീ ഹോള്‍, തുറന്നുള്ള ശസ്ത്രക്രിയകളാണ് ചെയ്യുന്നത്. നാല് സുഷിരങ്ങള്‍ ഇട്ടാണ് കീ ഹോള്‍ ശസ്ത്രക്രീയ നടത്തുന്നത്. ഇതിലും മികച്ച രീതിയിലുള്ളതും കൂടുതല്‍ സുരക്ഷിതവുമാണ്. നോണ്‍ ഡിസന്റ് വജൈനല്‍ ഹിസ്റ്റക്ടമിയുടെ പ്രത്യേക പരിശീലനം ഔറംഗബാദില്‍ ഡോ. അര്‍ജ്ജുന്‍ പൂര്‍ത്തികരിച്ചിരുന്നു. ഡോ. റിനു അനസ് റാവുത്തര്‍, അനസ്‌തെറ്റിസ്റ്റ് ഡോ. മീര എസ് ബാബു, നോഴ്‌സുമാരായ റിന്റാ ജോസഫ്, രമ്യ രാമചന്ദ്രന്‍, ഒ.ടി സ്റ്റാഫുകളായ എം. ജമാലുദ്ദീന്‍, കെ.കെ വിജയമ്മ, ജോയിസ് ജോണ്‍ എന്നിവര്‍ ഓപ്പറേഷന്‍ ടീമിലുണ്ടായിരുന്നു.
English Summary: Nedunkandam Taluk Hospital undergoes operation without opening the abdomen
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.