റോഡരുകില്‍ കൊന്നപ്പൂവ് വില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥി മിനി ലോറിയില്‍ നിന്ന് തടി വീണ് മരിച്ചു. കൊറ്റമ്പള്ളി തഴക്കുഴി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിജിതയുടെ മകന്‍ മഹേഷി(13) നാണ് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ മഹേഷ് കൊല്ലം മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വീട്ട് വാടക കൊടുക്കാനുള്ള പണം കണ്ടെത്താനായാണ് മഹേഷും കൂട്ടുകാരും കൊന്നപ്പൂവ് ശേഖരിച്ച് വില്‍പ്പന നടത്തിയത്. വീട്ടുജോലിയും മറ്റും ചെയ്തു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്. രോഗിയായ അമ്മുമ്മയ്‌ക്ക് ചികിത്സയ്‌ക്ക് കൂടിയുള്ള പണം കണ്ടെത്താനാണ് വിദ്യാര്‍ത്ഥി കൊന്നപ്പൂവ് വില്‍ക്കാന്‍ റോഡരുകില്‍ എത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
അതേസമയം കൊന്നപ്പൂവ് വാങ്ങാനെത്തിയ സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികളെയും ഈ ലോറി ഇടിച്ച് പരിക്കേറ്റിരുന്നു. പന്മന സ്വദേശി ശിവപ്രസാദ് (55), ഭാര്യ അനിജ (45) എന്നിവര്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ വലിയകുളങ്ങര ദേവി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.
English Summary:Need money to pay house rent; A 13-year-old boy died when a tree fell from a mini lorry
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.