6 December 2025, Saturday

Related news

November 22, 2025
November 18, 2025
November 5, 2025
October 22, 2025
September 18, 2025
September 17, 2025
September 13, 2025
September 9, 2025
September 7, 2025
September 1, 2025

നീരജ് ചോപ്രയ്ക്ക് ഇന്ത്യൻ ആർമിയുടെ ആദരം; ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകി

Janayugom Webdesk
ന്യൂഡൽഹി
October 22, 2025 4:11 pm

ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ഇന്ത്യൻ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. കായികമേഖലയിൽ രാജ്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ടെറിട്ടോറിയൽ ആർമിയിൽ താരത്തിന് ഈ ബഹുമതി നൽകിയത്. ഏപ്രിൽ 16 മുതലാണ് നിയമനം പ്രാബല്യത്തിൽ വന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്നാണ് നീരജ് ചോപ്രയ്ക്ക് പദവി കൈമാറിയത്.

നീരജ് ചോപ്രയുടെ കായിക നേട്ടങ്ങൾ ശ്രദ്ധേയമാണ്. 2016ൽ നായിക് സുബേദാർ റാങ്കിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറായി ഇന്ത്യൻ ആർമിയിൽ നിയമിതനായ അദ്ദേഹം, 2024ൽ സുബേദാർ മേജറായി സ്ഥാനക്കയറ്റം നേടി. 2020 ടോക്യോ ഒളിമ്പിക്‌സിൽ ജാവലിനിൽ ഇന്ത്യക്കായി ചരിത്ര സ്വർണം നേടിയ നീരജ് ചോപ്ര, 2024 പാരീസ് ഒളിമ്പിക്സിൽ വെള്ളി മെഡലും നേടി. ഒളിമ്പിക്‌സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ്. 2023ലെ ലോകചാമ്പ്യൻഷിപ്പിൽ ജേതാവുമായിരുന്നു. 2018ൽ അർജുന അവാർഡ്, 2021ൽ ഖേൽ രത്‌ന, 2022‑ൽ പദ്മശ്രീ, 2022 ജനുവരിയിൽ രജ്പുത്താന റൈഫിൾസിന്റെ പരം വിശിഷ്ട് സേവാ മെഡൽ എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.