24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 18, 2024
December 17, 2024
December 6, 2024
December 1, 2024
November 22, 2024
November 21, 2024
November 18, 2024
November 16, 2024
November 11, 2024

നീരജ് ചോപ്രയുടെ പരിക്ക്;വിവരങ്ങളുമായി കോച്ച്

Janayugom Webdesk
ഇന്ത്യ
July 21, 2024 2:24 pm

നീരജ് ചോപ്രയെ ബാധിച്ചിരുന്ന ആ വലിയ പ്രശ്നം മാറിയെന്നും നിലവില്‍ അദ്ദേഹം തന്‍റെ പാരിസ് ഒളിംപിക്സിനായുള്ള പരിശീലനത്തിലാണെന്നും ചോപ്രയുടെ ജര്‍മന്‍ കോച്ച് ക്ലാവുസ് ബാര്‍ട്ടോണിയറ്റ്സ് പറഞ്ഞു.ടോക്കിയോ ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ച 26 കാരനായ നീരജ് ചോപ്ര ജൂലൈ 26ന് നടക്കാന്‍ പോകുന്ന പാരിസ് ഒളിംപിക്സില്‍ രാജ്യത്തിന്‍റെ പ്രതീക്ഷയാണ്.എല്ലാം പ്ലാന്‍ അനുസരിച്ച് തന്നെയാണ് നടക്കുന്നത്.നിലവില്‍ പ്രശ്നങ്ങളൊന്നുമില്ല.ഒളിംപിക്സ് വരെ ഇങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും കോച്ച് പറഞ്ഞു.

ഒളിംപിക്സിന് ഇനി രണ്ട് ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളൂ.അത്കൊണ്ട് തന്നെ കഠിനമായ പരിശീലനം നടക്കുന്നുണ്ട്.ശാരീരിക ആസ്വാസ്ഥ്യത്തെ തുടര്‍ന്നുള്ളമുന്‍കരുതലെന്നോണം ചോപ്ര മെയ് 28ന് നടന്ന ഓസ്ട്രാവ ഗോള്‍ഡന്‍ സ്പൈക്കില്‍ നിന്ന് പിന്മാറിയിരുന്നു.പിന്നീട് കഴിഞ്ഞ ജൂണ്‍ 18ന് ഫിന്‍ലാന്‍ഡില്‍ വച്ച് നടന്ന പാവോ നൂര്‍മി ഗെയിംസില്‍ സ്വര്‍ണം നേടിക്കൊണ്ട് അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

Eng­lish Summary;Neeraj Chopra’s Coach Gives Big Update On Ath­lete’s Injury
You may Also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.