അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് ‑പിജി കൗൺസിലിങ് ബുധനാഴ്ച മുതല്‍ ആരംഭിക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ആണ് ഇക്കാര്യം അറിയിച്ചത്. കൗണ്‍സിലിങ് ആരംഭിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം സുപ്രീം കോടതി നല്‍കിയിരുന്നു. നീറ്റ് പിജി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.
ഒബിസി, മുന്നാക്ക സംവരണത്തിനുള്ള നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഈ വര്‍ഷം കൗണ്‍സിലിങ് നടത്താനാണ് സുപ്രീം കോടതി ഉത്തരവ്. കൗണ്‍സിലിങ് നടപടികളെ കുറിച്ച് വിശദമായ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റ് mcc.nic.inല്‍ ലഭിക്കും.
english summary; NEET PG Counseling from Wednesday
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.