നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടും ജസ്റ്റിസ് ദീപങ്കര്‍ ദത്തയും അടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മാർച്ച് അഞ്ചിനാണ് നീറ്റ് പിജി പരീക്ഷ.
ഇന്റേൺഷിപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ മതിയായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഡോക്ടർമാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. മൂന്ന് മാസത്തേക്ക് പരീക്ഷ മാറ്റിവയ്ക്കണമെന്നായിരുന്നു ആവശ്യം.
English Summary: NEET PG: Petition rejected
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.