നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. 21 പ്രതികള്‍ക്കെതിരായ മൂന്നാമത്തെ കുറ്റപത്രമാണ് പട്‌നയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. ഇതോടെ കേസിൽ ആകെ പ്രതികളുടെ എണ്ണം 40 ആയി. നേരത്തെ ഓഗസ്റ്റ് ഒന്നിന് ആദ്യത്തെ കുറ്റപത്രവും സെപ്റ്റംബര്‍ 20ന് കേസിലെ രണ്ടാം കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
മൂ
ന്നാമത്തെ കുറ്റപത്രത്തില്‍ സിറ്റി കോ ഓര്‍ഡിനേറ്ററായി നിയമിതനായ ഒയാസിസ് സ്കൂളിന്റെ പ്രിന്‍സിപ്പല്‍ അഹ്‌സനുല്‍ ഹഖിനെതിരെയും വൈസ് പ്രിന്‍സിപ്പല്‍ ഇംതിയാസ് ആലത്തിനെതിരെയും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
ചോദ്യപേപ്പറുകള്‍ അടങ്ങിയ ട്രങ്കുകള്‍ ഹസാരിബാഗിലെ ഒയാസിസ് സ്കൂളില്‍ എത്തിച്ചിരുന്നുവെന്നും കണ്‍ട്രോള്‍ റൂമില്‍ സൂക്ഷിച്ചിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ മറ്റൊരു പ്രതിയായ പങ്കജ് കുമാറിന് കണ്‍ട്രോള്‍ റൂമില്‍ കയറാന്‍ ഇവര്‍ സാഹചര്യമൊരുക്കി കൊടുത്തെന്നും സിബിഐ പറയുന്നു. പണം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പര്‍ നല്‍കിയത് ഇവര്‍ ഇരുവരുമാണെന്നും കുറ്റപത്രത്തിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.