2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 29, 2024
December 27, 2024
December 26, 2024
December 25, 2024
December 24, 2024
December 22, 2024

ബിജെപി സര്‍ക്കാരുകളുടെ അവഗണന: ഗുജറാത്തില്‍ വ്യാപക വോട്ട് ബഹിഷ്കരണം

Janayugom Webdesk
ഗാന്ധി നഗര്‍
May 9, 2024 2:10 pm

കേന്ദ്ര‑സംസ്ഥാന ബിജെപി സര്‍ക്കാരുകള്‍ തങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിച്ചുനില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ പല വില്ലേജുകളിലും വ്യാപക വോട്ട് ബഹിഷ്കരണം നടന്നു. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ മൂന്ന് വില്ലേജുകളിലെ ആയിരത്തോളം പേര്‍ വോട്ട് ചെയ്തില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ (സിഇഒ) തന്നെ സമ്മതിക്കുന്നു. 

പ്രാഥമിക വിവരമനുസരിച്ച് ഭറൂച്ച് ജില്ലയിലെ കേസര്‍, സൂറത്തിലെ സനാധര, ബനസ്കന്ദയിലെ ഭക്രി വില്ലേജുകളില്‍ പൂര്‍ണ ബഹിഷ്കരണം നടന്നുവെന്ന് സിഇഒ പറഞ്ഞു. ജുനഗഢ് ജില്ലയില്‍ ബട്ട്ഗാം, മഹിസാഗറിലെ ബൊഡോളി, കുഞ്ജാര എന്നിവിടങ്ങളിലും ഗ്രാമീണര്‍ വോട്ട് ബഹിഷ്കരണം നടത്തി. 

ബര്‍ദോളി ലോക്‌സഭാ മണ്ഡലത്തില്‍പ്പെടുന്ന സനാധരയില്‍ 320 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ ആരും വോട്ട് ചെയ്യാനെത്തിയില്ല. പട്ടാന്‍ മണ്ഡലത്തില്‍പ്പെട്ട ഭക്രിയില്‍ ആകെയുള്ള 300ഓളം പേരാണ് വോട്ട് ചെയ്യാതിരുന്നത്. ഭറൂച്ചിലെ 350 വോട്ടര്‍മാരും തങ്ങളുടെ പ്രഖ്യാപനത്തില്‍ ഉറച്ചുനിന്ന് വോട്ട് ചെയ്യാതെ മാറിനിന്നു. പോളിങ് ബഹിഷ്കരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സമ്മതിദായകരെ എത്തിക്കുന്നതിന് വിവിധ രീതിയില്‍ ശ്രമിച്ചിരുന്നുവെങ്കിലും ആരും വോട്ടുചെയ്യാനെത്തിയില്ല. ചില ബൂത്തുകളില്‍ ഒരാള്‍ പോലും വോട്ട് ചെയ്യാനെത്തിയില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

Eng­lish Sum­ma­ry: Neglect of BJP Gov­ern­ments: Wide­spread Vote Boy­cott in Gujarat

You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.