
ഇന്ത്യയും പാകിസ്ഥാനും ചർച്ചകൾ നടത്തി സംഘർഷങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജി 7 രാജ്യങ്ങളുടെ കൂട്ടായ്‌മ. ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാനും കൂട്ടായ്‌മ ആവശ്യപ്പെട്ടു. ജി 7 രാജ്യങ്ങളായ കാനഡ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, ജപ്പാൻ, യുണൈറ്റഡ് കിങ്‌ഡം, അമേരിക്ക, എന്നിവയുടെ വിദേശ കാര്യാ മന്ത്രിമാരും, യൂറോപ്യൻ യൂണിയൻ പ്രതിനിധിയും എന്നിവരാണ് കൂട്ടായ്മയുടെ ഭാഗമായത്.
ഇനിയും സൈനിക നടപടി തുടർന്നാൽ അത് മേഖലയിലെ സ്ഥിരതയ്ക്ക് തിരിച്ചടിയാകും. ഇരു രാജ്യങ്ങളിലെയും സാധാരണക്കാരുടെ സുരക്ഷയെപ്പറ്റി ഞങ്ങൾ ആശങ്കയിലാണ്. ഞങ്ങൾ ഇരു രാജ്യങ്ങളോടും എത്രയും പെട്ടെന്ന് പിന്മാറാനും ചർച്ചകൾ നടത്താനും ആവശ്യപ്പെടുകയാണ്. സ്ഥിതിഗതികൾ ഞങ്ങൾ നിരീക്ഷിക്കുകയും നയതന്ത്ര ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പ് നൽകുകയാണെന്നും ജി 7 രാജ്യങ്ങളുടെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.