19 January 2026, Monday

Related news

January 14, 2026
November 11, 2025
October 31, 2025
September 29, 2025
September 24, 2025
September 3, 2025
July 14, 2025
July 5, 2025
June 20, 2025
May 5, 2025

നെഹ്റുട്രോഫി വള്ളംകളി നടത്തും:മന്ത്രി വി എന്‍ വാസവന്‍

Janayugom Webdesk
തിരുവനന്തപുരം
September 1, 2024 12:19 pm

നെഹ്റു ട്രോഫി വള്ളംകളി ഒരു നാടിന്റെ വികാരമാണെന്നും അനിശ്ചിതമായി മാറ്റിവെക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി വി എന്‍ വാസവന്‍. നെഹ്റു ട്രാഫി നടത്തും . അതു നാടിന്റെ ആവേശമാണെന്നും വി എന്‍ വാസവന്‍ അഭിപ്രായപ്പെട്ടു.

വള്ളംകളി നടത്തണമെന്ന് തന്നെയാണ് അഭിപ്രായമെന്നും സര്‍ക്കാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.കൂടാതെ ഓണത്തോട് അനുബന്ധിച്ച് കഴിയുന്നത്ര നേരത്തെ വള്ളംകളി നടത്തുമെന്നും വിപുലമായ സംഘാടക സമിതി ഉടന്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം സര്‍ക്കാര്‍ നടത്തുന്ന ഓണാഘോഷ പരിപാടികള്‍ മാത്രമേ ഒഴിവാക്കിയിട്ടുള്ളുവെന്നും മറ്റ് ഓണാഘോഷ പരിപാടികള്‍ക്ക് വിലക്കില്ലെന്നും മന്ത്രി എംബി രാജേഷും വ്യക്തമാക്കി.

കലാകാരന്‍മാര്‍ക്ക് പ്രയാസം ഉണ്ടാകില്ല. തൃശൂരിലെ പുലികളി നടത്തുന്നതിനെക്കുറിച്ച് കോര്‍പ്പറേഷന് തീരുമാനമെടുക്കാം. പുലികളിക്ക് സര്‍ക്കാര്‍ പണം അനുവദിക്കും. കൂടാതെ നെഹ്റു ട്രോഫി വള്ളംകളിക്ക് പണം അനുവദിക്കുമെന്ന് ടൂറിസം മന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Nehru Tro­phy boat race will be held: Min­is­ter VN Vasavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.