23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 30, 2024
September 29, 2024
September 28, 2024
September 3, 2024
September 1, 2024
August 31, 2024
August 12, 2023
August 12, 2023
August 12, 2023
August 1, 2023

നെഹ്റു ട്രോഫി; കന്നി അങ്കത്തിനായി തലവടി ചുണ്ടൻ പരിശീലനം ആരംഭിച്ചു

Janayugom Webdesk
ആലപ്പുഴ
July 27, 2023 10:57 am

നെഹ്റു ട്രോഫി ജലോത്സവത്തിൽ കന്നി അങ്കത്തിനായി തലവടി ചുണ്ടൻ പുന്നമട കായലിൽ പരിശീലനം ആരംഭിച്ചു. തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ, തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നത്. റിക്സൺ എടത്തിലിന്റെ ക്യാപ്റ്റൻസിയിൽ തലവടി ടൗൺ കന്നി അങ്കത്തിൽ തന്നെ ട്രോഫി നേടാനാകുമെന്ന വലിയ പ്രതീക്ഷയിൽ ആണ് തലവടി ഗ്രാമമെന്ന് മീഡിയ കോർഡിനേറ്റർമാരായ അജിത്ത് പിഷാരത്ത്, ഡോ. ജോൺസൺ വി ഇടിക്കുള എന്നിവർ പറഞ്ഞു.

2022 ഏപ്രിൽ 14ന് ആണ് 120‑ൽ അധികം വർഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും തലവടിയിൽ എത്തിച്ചത്. കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് നടന്നു. 127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉൾതാഴ്ചയും ഉള്ളതാണ്. 83 തുഴച്ചിൽക്കാരും 5 പങ്കായകാരും, 9 നിലക്കാരും ഉൾപ്പെടെ 97 പേർക്ക് കയറുവാൻ സാധിക്കും. റവ. ഏബ്രഹാം തോമസ്, ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന എന്നിവർ രക്ഷാധികാരികളും കെ ആർ ഗോപകുമാർ (പ്രസിഡന്റ്), അരുൺ പുന്നശ്ശേരി, പി ഡി രമേശ് കുമാർ (വൈസ് പ്രസിഡന്റുമാര്‍) ജോജി ജെ വയലപ്പള്ളി (സെക്രട്ടറി), ബിനോയി തോമസ് (ജോയിന്റ് സെക്രട്ടറി), ഏബ്രഹാം പീറ്റർ പാലത്തിങ്കൽ (ട്രഷറർ), ഷിക്കു അമ്പ്രയിൽ, ജോമോൻ ചക്കാലയിൽ (ടീം കോർഡിനേറ്റേഴ്സ്) എന്നിവരടങ്ങിയ 29 അംഗ കമ്മിറ്റിയാണ് ക്ലബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Eng­lish Sum­ma­ry: Nehru Tro­phy; For Vir­go Talava­di Chun­dan train­ing has started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.