69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം പിപി ചിത്തരഞ്ജൻ എം എൽ എ നിർവഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക്, ടിക്കറ്റ് ജീനി, പേ ടി എം ഇൻസൈഡർ എന്നിവ മുഖേനയാണ് ഓൺലൈൻ ടിക്കറ്റ് വിൽപ്പന. കൂടുതൽ സ്ഥാപനങ്ങളെ ഉടൻ ഉൾപ്പെടുത്തും. റവന്യൂ ഡിവിഷണൽ ഓഫീസിൽ നടന്ന ചടങ്ങിൽ എൻ ടി ബി ആർ സെക്രട്ടറിയായ സബ് കളക്ടർ സൂരജ് ഷാജി, സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് മാനേജർ എ ലക്ഷ്മി, തട്ടാമ്പള്ളി ബ്രാഞ്ച് മാനേജർ എസ് ലക്ഷ്മി, കെ ജി വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
https://nehrutrophy.nic.in/pages-en-IN/online_ticket.php, https://feebook. southindianbank.com/FeeBookUser/kntbr എന്നീ ലിങ്കുകൾ വഴി ടിക്കറ്റെടുക്കാം. ടൂറിസ്റ്റ് ഗോൾഡ് (നെഹ്റു പവിലിയൻ) — 3000 രൂപ, ടൂറിസ്റ്റ് സിൽവർ (നെഹ്റു പവിലിയൻ) — 2500 രൂപ, റോസ് കോർണർ (കോൺക്രീറ്റ് പവിലിയൻ) — 1000 രൂപ, വിക്ടറി ലൈൻ (വൂഡൻ ഗാലറി)- 500 രൂപ, ഓൾ വ്യൂ (വൂഡൻ ഗാലറി) — 300 രൂപ, ലേക് വ്യൂ (വൂഡൻ ഗാലറി) — 200 രൂപ, ലോൺ‑100 രൂപ എന്നിങ്ങനെയാണ് വിവിധ ടിക്കറ്റുകളുടെ നിരക്ക്.
English Summary: Nehru Trophy; Online ticket sale has been inaugurated
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.