17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 30, 2024
September 29, 2024
September 28, 2024
September 3, 2024
September 1, 2024
August 31, 2024
August 12, 2023
August 12, 2023
August 12, 2023
August 1, 2023

നെഹ്റു ട്രോഫി ജലോത്സവം; ട്രാക്കുകളും ഹീറ്റ്സുകളും നിശ്ചയിച്ചു

Janayugom Webdesk
ആലപ്പുഴ
August 1, 2023 7:28 pm

69-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ട്രാക്കുകളും ഹീറ്റ്സുകളും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നറുക്കെടുപ്പ് ചടങ്ങ് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർപേഴ്സൺ ജില്ല കളക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. 19 ചുണ്ടൻ വള്ളങ്ങളടക്കം 72 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. ഹീറ്റിസിൽ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരയ്ക്കുക. നറുക്കെടുപ്പ് ചടങ്ങിൽ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറി സബ് കളക്ടർ സൂരജ് ഷാജി, എൻടിബിആർ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ആർ കെ കുറുപ്പ്, എസ് എം ഇക്ബാൽ, എൻ രാജപ്പൻ ആചാരി, എ വി മുരളി, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി ചെയർമാൻ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എം സി സജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സുകളും ട്രാക്കുകളും: ഹീറ്റ്സ് 1 — ട്രാക്ക് 1- വീയ്യപുരം, ട്രാക്ക് 2- വെള്ളംകുളങ്ങര, ട്രാക്ക് 3- ചെറുതന, ട്രാക്ക് 4- ശ്രീമഹാദേവൻ. ഹീറ്റ്സ് 2 — ട്രാക്ക് 1- ദേവസ്, ട്രാക്ക് 2- നടുഭാഗം, ട്രാക്ക് 3- സെന്റ് ജോർജ്, ട്രാക്ക് 4- ചമ്പക്കുളം. ഹീറ്റ്സ് ‑3 ട്രാക്ക് 1- കരുവാറ്റ ശ്രീവിനായകൻ, ട്രാക്ക് 2- പായിപ്പാടൻ, ട്രാക്ക് 3- മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ, ട്രാക്ക് 4- ആയാപറമ്പ് പാണ്ടി. ഹീറ്റ്സ് 4 — ട്രാക്ക് 1- സെന്റ് പയസ് ടെൻത്, ട്രാക്ക് 2- ആനാരി, ട്രാക്ക് 3- തലവടി, ട്രാക്ക് 4- ജവഹർ തായങ്കരി. ഹീറ്റ്സ് 5 — ട്രാക്ക് 1- കാരിച്ചാൽ, ട്രാക്ക് 2- ആലപ്പാടൻ പുത്തൻ ചുണ്ടൻ, ട്രാക്ക് 4- നിരണം ചുണ്ടൻ .

ചുരുളൻ: ഫൈനൽ മാത്രം- ട്രാക്ക് 1- വേലങ്ങാടൻ, ട്രാക്ക് 2- കോടിമത, ട്രാക്ക് 3- മൂഴി. ഇരുട്ടുകുത്തി എ ഗ്രേഡ്: ഫൈനൽ മാത്രം — ട്രാക്ക് 1- തുരുത്തിത്തറ, ട്രാക്ക് 2- മൂന്ന് തൈക്കൽ, ട്രാക്ക് 3- പടക്കുതിര, ട്രാക്ക് 4- മാമ്മൂടൻ.

ഇരുട്ടുകുത്തി ബി ഗ്രേഡ്: ഹീറ്റ്സ് 1 — ട്രാക്ക് 1- കുറുപ്പ് പറമ്പൻ, ട്രാക്ക് 2- ഗോതുരുത്ത് പുത്രൻ, ട്രാക്ക് 3- തുരുത്തിപ്പുറം, ട്രാക്ക് 4- സെന്റ് സെബാസ്റ്റ്യൻ. ഹീറ്റ്സ് 2 — ട്രാക്ക് 1- ശ്രീ ഗുരുവായൂരപ്പൻ, ട്രാക്ക് 2- ഹനുമാൻ നം. 1, ട്രാക്ക് 3- ജലറാണി, ട്രാക്ക് 4- താണിയൻ ദി ഗ്രേറ്റ്. ഹീറ്റ്സ് 3 — ട്രാക്ക് 1- പൊഞ്ഞനത്തമ്മ നം. 1, ട്രാക്ക് 2- വെണ്ണയ്ക്കലമ്മ, ട്രാക്ക് 3- സെന്റ് ജോസഫ്, ട്രാക്ക് 4- ശരവണൻ. ഹീറ്റ്സ് 4 — ട്രാക്ക് 1- വലിയ പണ്ഡിതൻ ഓടിവള്ളം, ട്രാക്ക് 2- ശ്രീ മുത്തപ്പൻ, ട്രാക്ക് 3- പുത്തൻ പറമ്പിൽ

ഇരുട്ടുകുത്തി സി ഗ്രേഡ്: ഹീറ്റ്സ് 1 ‑ട്രാക്ക് 2- മയിൽപ്പീലി, ട്രാക്ക് 3- ചെറിയ പണ്ഡിതൻ, ട്രാക്ക് 4- ഹനുമാൻ നം. 2. ഹീറ്റ്സ് 2- ട്രാക്ക് 1- പമ്പാവാസൻ, ട്രാക്ക് 2- ജി എം എസ്, ട്രാക്ക് 3- കാശിനാഥൻ. ഹീറ്റ്സ് 3 — ട്രാക്ക് 1- മയിൽ വാഹനൻ, ട്രാക്ക് 2- സെന്റ് സെബാസ്റ്റ്യൻ, ട്രാക്ക് 3- ഗോതുരുത്ത്. ഹീറ്റ്സ് 4 — ട്രാക്ക് 1- വടക്കുംപുറം, ട്രാക്ക് 2- ജിബിതട്ടകൻ, ട്രാക്ക് 3- ശ്രീ മുരുകൻ, ട്രാക്ക് 4- ശ്രീഭദ്ര.

വെപ്പ് എ ഗ്രേഡ്: ഹീറ്റ്സ് 1 — ട്രാക്ക് 1- അമ്പലക്കാടൻ, ട്രാക്ക് 2- കടവിൽ സെന്റ് ജോർജ്, ട്രാക്ക് 3- മണലി, ട്രാക്ക് 4- ഷോട്ട് പുളിക്കത്തറ. ഹീറ്റ്സ് 2 — ട്രാക്ക് 2- കോട്ടപ്പറമ്പൻ, ട്രാക്ക് 3- പുന്നത്ര വെങ്ങാഴി, ട്രാക്ക് 4- പഴശ്ശിരാജ.

വെപ്പ് ബി ഗ്രേഡ്: ഫൈനൽ മാത്രം — ട്രാക്ക് 1- എബ്രഹാം മൂന്ന് തൈക്കൽ, ട്രാക്ക് 2- പി ജി കരിപ്പുഴ, ട്രാക്ക് 3- പുന്നത്ര പുരയ്ക്കൽ, ട്രാക്ക് 4- ചിറമേൽ തോട്ടുകടവൻ,

തെക്കനോടി തറ: ഫൈനൽ മാത്രം — ട്രാക്ക് 1- സാരഥി, ട്രാക്ക് 2- കാട്ടിൽ തെക്കേതിൽ, ട്രാക്ക് 3- ദേവസ് തെക്കനോടി.

തെക്കനോടി കെട്ട്: ഫൈനൽ മാത്രം — ട്രാക്ക് 1- കമ്പനി, ട്രാക്ക് 2- ചെല്ലിക്കാടൻ, ട്രാക്ക് 3- കാട്ടിൽ തെക്ക്, ട്രാക്ക് 4- പടിഞ്ഞാറേ പറമ്പൻ.

Eng­lish Sum­ma­ry: Nehru Tro­phy Water Fes­ti­val; Tracks and heats are fixed

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.