
തിരുവനന്തപുരം നേമത്ത് നാലാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നേമം, വെൺപകൽ സ്വദേശിയായ അഹല്യയെയാണ്(9) മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. വീട്ടിലെ ഫാനില്‍ തുണി കെട്ടി മേശയില്‍ കയറി നിന്ന് കുരുക്ക് കഴുത്തിലിട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശ്യാം-രേഖ ദമ്പതികളുടെ മകളാണ് അഹല്യ. ഇരുവരും കൂലിപ്പണിക്കാരാണ്. ഇന്ന് രാവിലെ അമ്മ ആശുപത്രിയിലേക്ക് പോകാനിറങ്ങിയപ്പോള്‍ കുട്ടി ഒപ്പം വരുന്നുവെന്ന് പറഞ്ഞ് വാശി പിടിച്ചതിനെതുടര്‍ന്ന് പറ്റില്ലെന്ന് പറഞ്ഞ് അമ്മ കുട്ടിയെ വഴക്ക് പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.