
ഇന്നലെ പാലക്കാട് നെന്മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ മീനാക്ഷിയുടെയും സംസ്ക്കാരം പൂര്‍ത്തിയായി. രണ്ട് ശ്മശാനങ്ങളിലായാണ് ഇരുവരെയും സംസ്ക്കരിച്ചത്. മീനാക്ഷിയുടെ സംസ്ക്കാരം വക്കാവ് പഞ്ചായത്ത് ശ്മശാനത്തിലും സുധാകരനെ ഇളവഞ്ചേരി ശ്ശാനത്തിലുമാണ് സംസ്ക്കരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ സുധാകരന്റെ മക്കളായ അഖിലയെയും അതുല്യയെയും സമാധിനിപ്പിക്കാന്‍ ആളുകള്‍ പാട്പെട്ടു. 2019ല്‍ തങ്ങളുടെ അമ്മയെ നഷ്ടപ്പെട്ടതിന് ശേഷം ഏക ആശ്വാസമായിരുന്ന അച്ഛനെയും മുത്തശ്ശിയെയുമാണ് കുട്ടികള്‍ക്ക് നഷ്ടമായത്. പ്രതി ചെന്താമരയ്ക്ക് എതിരെ പലതവണ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അയാളെ താക്കീത് നല്‍കി വിടുക മാത്രമാണ് ചെയ്തതെന്ന് ഇവരുടെ ബന്ധുക്കള്‍ ആരോപിച്ചു.
അതേസമയം ഇത് വരെ പ്രതി ചെന്താമരയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാളുടെ സിം കോഴിക്കോട് തിരുവമ്പാടിയില്‍ വച്ച് ഓണായതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഈ ഭാഗത്ത് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.