
ത്രിഭാഷ ഫോർമുല ഉൾപ്പെടെയുള്ള ദേശീയ വിദ്യാഭ്യാസനയം തമിഴ്നാട്, കേരളം, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സംസ്ഥാന സർക്കാരുകൾക്ക് ഇത്തരം നിർദേശം നൽകാൻ കഴിയില്ലെന്ന് ജസ്റ്റിസ് ജെബി പർദിവാല, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങുന്ന ബഞ്ച് പറഞ്ഞു.
ഭരണഘടനയുടെ ആർട്ടിക്കിൾ 32 വഴി സുപ്രീംകോടതിക്ക് പൌരന്മാരുടെ മൌലികാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ കഴിയും. എന്നാൽ 2020ലെ ദേശീയ വിദ്യാഭ്യാസനയം പോലുള്ള നയങ്ങൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാൻ കഴിയില്ലെന്നും വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
എന്നിരുന്നാലും ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ഏതെങ്കിലുമൊരു സംസ്ഥാനത്തിൻറെ നടപടി മൌലികാവകാശങ്ങളോ നിയമപരമാ മറ്റേതെങ്കിലും അവകാശങ്ങളോ ലംഘിച്ചാൽ കോടതിക്ക് ഇടപെടാൻ കഴിയും. എന്നാൽ ഈ വിഷയത്തിൽ അത്തരമൊരു ഇടപെടലിൻറെ ആവശ്യമില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
2020 ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ജി എസ് മണി സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ പരാമർശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.