
നേപ്പാളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഉത്തർപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) രാജീവ് കൃഷ്ണ പറഞ്ഞു. നേപ്പാളിൽ സംഘർഷം രൂക്ഷമാകുന്നതിനാലാണിത്.
നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിലെ ഏഴ് ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഡിജിപി ലഖ്‌നൗവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാ സശസ്ത്ര സീമ ബൽ (എസ്‌എസ്‌ബി) അതിർത്തി ഔട്ട്‌പോസ്റ്റുകളും, പ്രാദേശിക പോലീസ് സ്റ്റേഷനുകളും, ചെക്ക് പോസ്റ്റുകളും ശക്തിപ്പെടുത്തിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ആശയവിനിമയ മാർഗങ്ങൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സേനയുമായും നേപ്പാൾ അധികൃതരുമായുമുള്ള ആശയവിനിമയം തുടരുകയാണെന്നും ഡിജിപി പറഞ്ഞു.
നേപ്പാളിലെ രാഷ്ട്രീയ പ്രക്ഷുബ്ധത അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ജാഗ്രത വർധിപ്പിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.