9 March 2026, Monday

നേപ്പാൾ പാർലമെന്റിൽ വനിതാ പ്രാതിനിധ്യം കുറയുന്നു; 33% ലക്ഷ്യം ഇത്തവണയും അകലെ

Janayugom Webdesk
കാഠ്മണ്ഡു
March 9, 2026 7:28 pm

നേപ്പാൾ പാർലമെന്റ് തെര‍ഞ്ഞെടുപ്പ് ഫലത്തില്‍ വിജയിച്ചര്‍ 14 വനിതകൾ. ഒമ്പത് ശതമാനം സീറ്റുകളിലാണ് പാർലമെന്റിൽ‌ വനിതകൾ ഇടംപിടിച്ചത്. 33% സ്ത്രീകളെങ്കിലും പാർലമെന്റിൽ ഉണ്ടാകണമെന്നാണ് നേപ്പാൾ ഭരണഘടന അനുശാസിക്കുന്നത്. എന്നാൽ രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ ഇപ്പോഴും ആത്മാർഥമായി സമീപനം സ്വീകരിക്കാറില്ല എന്നാണ് നിലവിലെ കണക്കുകളും വ്യക്തമക്കുന്നത്.

‌ആര്‍എസ്പി നിർത്തിയ 14 വനിതകളിൽ 13 വനിതകൾ വിജയിച്ചപ്പോൾ നേപ്പാളി കോൺ​ഗ്രസ് ഒരു വനിതയെ പാർലമെന്റിലെത്തിച്ചു. 2022 ലേതിനേക്കാൾ സ്ത്രീ പ്രാതിനിത്യം ഇപ്രാവശ്യത്തെ നേപ്പാൾ അധോസഭയിലുണ്ട്. ഒമ്പത് സ്ത്രീകളായിരുന്നു 2022ൽ അധോസഭയിലെത്തിയത്. സഭയുടെ 5.45 ശതമാനം മാത്രമാണിത്. നേപ്പാൾ ജനപ്രതിനിധി സഭയിൽ 275 അംഗങ്ങളാണുള്ളത്. ഭൂരിപക്ഷത്തിന് 138 സീറ്റ്‌. 165 സീറ്റിലേക്ക് മാത്രമാണ് നേരിട്ട് തെരഞ്ഞെടുപ്പ്. ബാക്കി 110 സീറ്റ് ഓരോ പാർടിക്കും ലഭിക്കുന്ന വോട്ടിങ് ശതമാനത്തിന് അനുസരിച്ച് ഭാഗിക്കും.

2008ൽ നടന്ന ആദ്യ ഭരണഘടനാ അസംബ്ലി തെരഞ്ഞെടുപ്പിലാണ് കൂടുതൽ വനികളെ തെരഞ്ഞെടുത്തത്. 30 വനിതാ പാർലമെന്റേറിയൻമാരെ തെരഞ്ഞെടുത്തിരുന്നു. ആ തെരഞ്ഞെടുപ്പിൽ സിപിഎൻ‑മാവോയിസ്റ്റിനായിരുന്നു ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ചത്. മാവോയിസ്റ്റ് ​ഗറില്ലകളയിരുന്നു കൂടുതലായും തെരഞ്ഞെടുത്ത വനിതകൾ. അറുപതോളം പാർടികളിലായി 3000 സ്ഥാനാർഥികളാണ് ഇക്കുറി നേപ്പാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. രാജഭരണം അവസാനിപ്പിച്ച് 2008ൽ ജനാധിപത്യം സ്ഥാപിക്കുകയും 2015ൽ ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി നേപ്പാൾ മാറുകയും ചെയ്തെങ്കിലും 18 വർഷത്തിനകം 14 സർക്കാരുകളാണ് അധികാരത്തിൽ വന്നത്.

അധികാരമത്സരവും അഴിമതിയും കൊടികുത്തി വാണപ്പോൾ തൊഴിലില്ലായ്മ, ദാരിദ്ര്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കപ്പെട്ടില്ല. 50 ശതമാനം കുടുംബങ്ങളിൽ ഒരാളെങ്കിലും വിദേശത്ത് തൊഴിൽ തേടി പോയി. നേപ്പാൾ ജിഡിപിയുടെ 30 ശതമാനവും ഇവർ അയക്കുന്ന പണമായിരുന്നു. ഇതിനിടയിൽ 26 സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് നിരോധനംകൂടി ഏർപ്പെടുത്തിയതോടെയാണ് സർക്കാർവിരുദ്ധ കലാപം ഉയര്‍ന്നത്. പിന്നാലെ സെപ്തംബർ ഒമ്പതിന് ഒലി സർക്കാർ രാജിവക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.