18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 19, 2023
September 9, 2023
August 13, 2023
August 2, 2023
August 1, 2023
January 17, 2023
January 16, 2023
January 16, 2023
January 15, 2023
May 31, 2022

നേപ്പാള്‍ വിമാനാപകടം: ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

Janayugom Webdesk
കാഠ്മണ്ഡു
May 31, 2022 8:52 pm

നേപ്പാളിലെ മുസ്‍താങ്ങില്‍ തകര്‍ന്നു വീണ താര എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. വിമാനവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 22 പേരുടെ മൃതദേഹങ്ങളുെ കണ്ടെടുത്തായി സെെന്യം അറിയിച്ചു. 10 മൃതദേഹങ്ങൾ കാഠ്മണ്ഡുവിലേക്കും 12 മൃതദേഹങ്ങൾ ബേസ്‌ക്യാമ്പിലേക്കും കൊണ്ടുപോയി.

മരിച്ചവരെയെല്ലാം തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവം നടന്ന സ്ഥത്ത് 100 കിലോമീറ്റർ ചുറ്റളവിലാണ് മൃതദേഹങ്ങൾ ചിതറിക്കിടന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സൈന്യം തന്നെ പുറത്ത് വിട്ടിരുന്നു. ഇവ കാഠ്മണ്ഡുവിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്ന് മുസ്‍താങ് ജില്ലാ മേധാവി അറിയിച്ചു.

അപകടത്തിന്റെ കാരണം കണ്ടെത്താൻ സീനിയർ എയറോനോട്ടിക്കൽ എന്‍ജിനീയർ രതീഷ് ചന്ദ്ര ലാൽ സുമന്റെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ കമ്മിഷനും സർക്കാർ രൂപീകരിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ഇടത്തേക്ക് തിരിയുന്നതിന് പകരം വലത്തേക്ക് തിരിഞ്ഞതിനെ തുടർന്നാണ് പർവതങ്ങളിൽ ഇടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി സിഎഎൻ ഡയറക്ടർ ജനറൽ പ്രദീപ് അധികാരി പാർലമെന്റ് അന്താരാഷ്ട്ര സമിതി യോഗത്തിൽ പറഞ്ഞു.

Eng­lish summary;Nepal plane crash: Black box found

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.