18 January 2026, Sunday

നേപ്പാള്‍ വിമാനാപകടം: ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായി അധികൃതര്‍

Janayugom Webdesk
കാഠ്മണ്ഡു
January 16, 2023 12:39 pm

68 പേര്‍ മരിച്ച നേപ്പാള്‍ വിമാനാപകടത്തില്‍, വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായി അധികൃതര്‍. ഇന്നലെയാണ് 72 പേരുമായി പോയ നേപ്പാളിലെ യതി വിമാനം പോഖ്രയില്‍വച്ച് അപകടത്തില്‍പ്പെട്ടത്.വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയാതും ഇത് സുരക്ഷിത താവളത്തിലേക്കു മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

അപകടകാരണങ്ങളെക്കുറിച്ചു വിശദമായി പരിശോധിക്കുമെന്നും കാഠ്മണ്ഡു വിമാനത്താവളം ഉദ്യോ​ഗസ്ഥൻ ഷെർബാത്ത് ഥാക്കുർ അറിയിച്ചു. ലാന്‍ഡ് ചെയ്യാനൊരുങ്ങുന്നതിനിടെയാണ് തീപിടിച്ച് വിമാനം കത്തിയമര്‍ന്നത്. അപകടത്തില്‍ അഞ്ച് ഇന്ത്യക്കാരും മരിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Nepal plane crash: Plane’s black box found

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.