ചൈനീസ് ആനിമേറ്റഡ് ബ്ലോക്ക്ബസ്റ്റർ നേസ 2, പിക്‌സറിന്റെ ഇൻസൈഡ് ഔട്ട് 2 നെ മറികടന്ന് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആനിമേറ്റഡ് ചിത്രമായി മാറി. പ്രീ-സെയിൽസും വിദേശ വരുമാനവും ഉൾപ്പെടെ നെസ 2 സ്വന്തമാക്കിയ ബോക്സ് ഓഫീസ് കളക്ഷന്‍ 12.3 ബില്യൺ യുവാൻ (1.69 ബില്യൺ ഡോളർ) ആണ്. ആഗോളതലത്തിൽ എട്ടാമത്തെ ഉയർന്ന ബോക്സ് ഓഫീസ് ചിത്രമാണിത്. നെസ 2 വിന്റെ ബോക്സ് ഓഫീസ് വരുമാനത്തിന്റെ 99% ത്തിലധികവും ചൈനയിൽ നിന്നാണ്.
2019‑ലെ ഹിറ്റ് ചിത്രം നേസയുടെ തുടർച്ചയാണ് നേസ 2. പതിനാറാം നൂറ്റാണ്ടിലെ ഒരു ചൈനീസ് നോവലായ “ദി ഇൻവെസ്റ്റിചർ ഓഫ് ദി ഗോഡ്‌സ്” അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, മാന്ത്രിക ശക്തിയുള്ള നായക ബാലന്‍ ഒരു കോട്ട പട്ടണമായ ചെന്റാങ്‌ഗുവാനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന കഥയാണ് പറയുന്നത്. ജനുവരി 29 ന് ചൈനീസ് പുതുവത്സരദിനത്തില്‍ റിലീസ് ചെയ്ത ഈ ചിത്രം വെറും 20 ദിവസങ്ങൾ കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചത്. ഒറ്റ മാർക്കറ്റിൽ നിന്ന് ഒരു ബില്യൺ യുഎസ് ഡോളർ കളക്ഷൻ നേടിയ ആദ്യ ചിത്രം, ബില്യൺ ഡോളർ ക്ലബ്ബിൽ ചേരുന്ന ആദ്യത്തെ ഹോളിവുഡിന് പുറത്തുള്ള ചിത്രം എന്നിവയുൾപ്പെടെയുള്ള റെക്കോർഡുകൾ ഈ ചിത്രത്തിന് സ്വന്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.