6 March 2026, Friday

Related news

March 6, 2026
March 6, 2026
March 5, 2026
March 2, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 24, 2026
February 23, 2026

ചലച്ചിത്ര നിർമ്മാണ രംഗത്ത് മാറ്റം സൃഷ്ടിക്കാൻ നെറ്റ്ഫ്ലിക്സ്; ബെൻ ആഫ്ലെക്കിന്റെ എഐ സ്റ്റാർട്ടപ്പ് സ്വന്തമാക്കി

Janayugom Webdesk
കാലിഫോർണിയ
March 6, 2026 4:30 pm

ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ചലച്ചിത്ര നിർമ്മാണ രംഗത്ത് വലിയൊരു മാറ്റത്തിനായി ഒരുങ്ങുകയാണ്.വിഖ്യാത ഹോളിവുഡ് നടനും സംവിധായകനുമായ ബെൻ ആഫ്ലെക്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ ‘ഇന്റർപോസിറ്റീവ്‘നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്. ഈ നീക്കത്തിലൂടെ, ചലച്ചിത്ര നിർമ്മാണത്തിലെ സാങ്കേതിക വശങ്ങളിൽ വൻ കുതിച്ചുചാട്ടമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതോടെ ഇന്റർപോസിറ്റീവിലെ എൻജിനീയർമാരും ഗവേഷകരും ക്രിയേറ്റീവ് വിദഗ്ധരും ഉൾപ്പെടുന്ന 16 അംഗ സംഘം ഇനി നെറ്റ്ഫ്ലിക്സിന്റെ ഭാഗമാകും. ഇതിനുപുറമെ ബെൻ ആഫ്ലെക് നെറ്റ്ഫ്ലിക്സിന്റെ സീനിയർ അഡൈ്വസറായി പ്രവർത്തിക്കുമെന്നും കരാറിൽ വ്യക്തമാക്കുന്നു. 

2022ൽ ബെൻ ആഫ്ലെക് രഹസ്യമായി തുടക്കം കുറിച്ച സംരംഭമാണ് ഇന്റർപോസിറ്റീവ് എന്ന സ്റ്റാർട്ടപ്പ്. ചലച്ചിത്ര നിർമ്മാണത്തിലെ ‘പോസ്റ്റ് പ്രൊഡക്ഷൻ’ ഘട്ടങ്ങളെ എളുപ്പമാക്കാനാണ് ഈ സംരംഭം ലക്ഷ്യം വയ്ക്കുന്നത്. സാധാരണയായി സങ്കീർണ്ണവും ചിലവേറിയതുമായ എഡിറ്റിങ് ജോലികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ലഘൂകരിക്കുകയും സിനിമ സെറ്റുകളിൽ ചിത്രീകരിക്കുന്ന റോ ഫുട്ടേജുകൾ മെച്ചപ്പെടുത്താനും ക്രിയേറ്റീവായ മാറ്റങ്ങൾ വരുത്താനും ഇന്റർപോസിറ്റീവ് സഹായിക്കും.

അതേസമയം വാർണർ ബ്രദേഴ്‌സ് ഡിസ്കവറി ഏറ്റെടുക്കാനുള്ള 72 ബില്യൺ ഡോളറിന്റെ വമ്പൻ കരാറിൽ നിന്ന് നെറ്റ്ഫ്ലിക്സ് അടുത്തിടെ പിന്മാറിയിരുന്നു. അതിനുപിന്നാലെയാണ് ബെൻ ആഫ്ലെക്കിന്റെ സ്റ്റാർട്ടപ്പിനെ സ്വന്തമാക്കിയത്. മറ്റ് വലിയ കമ്പനികളെ വാങ്ങുന്നതിന് പകരം സ്വന്തമായി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതാണ് പ്ലാറ്റ്ഫോമിന് ലാഭകരമെന്ന് നെറ്റ്ഫ്ലിക്സിന്റെ ചീഫ് കണ്ടന്റ് ഓഫീസർ ബേല ബജാരിയ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.