29 December 2025, Monday

Related news

December 3, 2025
November 27, 2025
November 10, 2025
September 26, 2025
September 17, 2025
June 1, 2025
September 3, 2024
January 11, 2024
June 13, 2023
May 25, 2023

കുടുംബാംഗങ്ങളല്ലാത്തവരുമായി പാസ്‌വേഡ് പങ്കിടേണ്ട..; 100 രാജ്യങ്ങിലേക്ക് നിയന്ത്രണം വ്യാപിപ്പിച്ച് നെറ്റ്ഫ്ലിക്സ്

Janayugom Webdesk
May 25, 2023 11:19 am

പാസ്‌വേഡ് പങ്കിടലിനെതിരെയുള്ള കടുത്ത നടപടി യു.എസ് അടക്കം 100-ലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് സ്ട്രീമിങ് ഭീമൻ നെറ്റ്ഫ്ലിക്സ്. ലോകത്ത് ഏറ്റവും കൂടുതൽ വരിക്കാറുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിയമം കർശനമാക്കിയത്. ലോകമെമ്പാടുമായി പത്തു കോടിയിലേറെ വീട്ടുകാർ പാസ്‌വേഡ് പങ്കുവച്ച് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടും കമ്പനി പുറത്തിറക്കിയിരുന്നു.

ഉപയോക്താക്കൾ തങ്ങളുടെ അക്കൗണ്ടുകൾ കുടുംബാംഗങ്ങളല്ലാത്തവർക്ക് സൗജന്യമായി പങ്കിടരുതെന്ന് കമ്പനി മുന്നറിയിപ്പ് നൽകുകയും ചെയ്തു. ‘നിങ്ങളുടെ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ താമസിക്കുന്നവർക്കും വേണ്ടിയുള്ളതാണ്’ നെറ്റ്ഫ്‌ളിക്‌സ് അവരുടെ ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു.

പാസ് വേഡ് പങ്കുവെക്കുന്നത് നിയന്ത്രിക്കുന്നതിനായി ബോറോവർ, ഷെയേർഡ് അക്കൗണ്ട് തുടങ്ങിയ ഓപ്ഷനുകൾ ചില രാജ്യങ്ങളിൽ നെറ്റ്ഫ്ളിക്സ് പരീക്ഷിച്ചിരുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്ക് അധിക തുക നൽകി കൂടുതൽ യൂസർമാരെ അക്കൗണ്ടിൽ ചേർക്കാനോ പ്രൊഫൈലുകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ സാധിക്കും.

‘പാസ്‌വേഡ് പങ്കുവെക്കലിന്റെ നാളുകൾ അവസാനിച്ചു. നിങ്ങളുടെ വീടിന് പുറത്തുള്ളവരുമായി അക്കൗണ്ട് പങ്കിടാം എന്നാല്‍, ഇതിമുതൽ അത് സൗജന്യമായി ചെയ്യാൻ കഴിയില്ല. അക്കൗണ്ട് പങ്കിടണമെങ്കിൽ, അധിക അംഗ സ്ലോട്ടിന് പ്രതിമാസം 7.99 ഡോളർ അധികമായി നൽകണം’. യു.എസിലെ ഉപഭോക്താക്കള്‍ക്ക് അയച്ച മെയിലില്‍ നെറ്റ്ഫ്ലിക്സ് പറയുന്നു.

നെറ്റ്ഫ്ലിക്സിന്റെ വരുമാനത്തെയും സീരീസുകളും സിനിമകളുമടങ്ങുന്ന തങ്ങളുടെ ഒറിജിനൽ ഉള്ളടക്കങ്ങൾക്കായി കമ്പനിയിറക്കുന്ന നിക്ഷേപങ്ങളെയും കാര്യമായി ബാധിക്കാൻ തുടങ്ങിയതോടെയാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. പാസ്വേഡ് പങ്കുവയ്ക്കുന്ന ഉപയോക്താക്കൾ ക്രിമിനൽ കേസ് അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് കമ്പനി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

eng­lish summary;Netflix extends con­trol to 100 countries

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.