22 January 2026, Thursday

നവയുഗം ‘റിഥം 2025 — ട്യൂൺസ് ഓഫ് ഇന്ത്യ’ മെഗാഷോയുടെ ലോഞ്ചിങ് നടന്നു

Janayugom Webdesk
ദമാം
October 25, 2025 6:10 pm

നവയുഗം സാംസ്ക്കാരികവേദി ഇആർ ഇവന്റുമായി കൈകോർത്ത് നവംബർ 21 ന് ദമാമിൽ നടത്തുന്ന, പദ്മശ്രീ കെ എസ് ചിത്ര നയിക്കുന്ന ‘റിഥം 2025 — ട്യൂൺസ് ഓഫ് ഇന്ത്യ’ എന്ന മെഗാഷോയുടെ ലോഞ്ചിങ് പ്രോഗ്രാം നടന്നു. ദമാം അൽ വഫാ മാളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ വെച്ച്, നവയുഗം നേതാക്കളായ എംഎ വാഹിദ്, ഷാജി മതിലകം, സാജൻ കണിയാപുരം, ശരണ്യ ഷിബുകുമാർ, സ്പോൺസർമാരായ റോയിസൺ (ജയ് മസാല), റോബിൻ (യൂണിവേഴ്സൽ ഇൻസെപക്ഷൻ കമ്പനി) എന്നിവർ ചേർന്ന് ‘റിഥം 2025 — ട്യൂൺസ് ഓഫ് ഇന്ത്യ’ പ്രോഗാമിന്റെ ലോഞ്ചിങ് നിർവഹിച്ചു.

പ്ലാറ്റിനം, ഡയമണ്ട്, ഗോൾഡ്, സിൽവർ എന്നിങ്ങനെ നാലു കാറ്റഗറിൽ വിൽപ്പനയ്‌ക്കെത്തുന്ന മെഗാഷോയുടെ ടിക്കറ്റുകളുടെ ലോഞ്ചിങ് തുടർന്ന് അരങ്ങേറി. പ്ലാറ്റിനം ടിക്കറ്റ് പ്രദീപ് കൊട്ടിയവും (നവോദയ), ഡയമണ്ട് ടിക്കറ്റ് മോഹൻ ദാസും (ഇലഗന്റ് ഇൻട്രീയർ കേരള), ഗോൾഡ് ടിക്കറ്റ് ബിജു കല്ലുമലയും (ഒ ഐ സി സി ), സിൽവർ ടിക്കറ്റ് അലികുട്ടി ഉളവട്ടൂറും (കെഎംസിസി) ലോഞ്ചിങ് നിർവ്വഹിച്ചു. പ്രിജി കൊല്ലം സ്വാഗതവും, ബിജു വർക്കി പ്രോഗ്രാം ആമുഖവും, മുഹമ്മദ് ഷിഷു നന്ദിയും പറഞ്ഞു.നവയുഗം കലാവേദി, വനിതാവേദി, കുടുംബവേദി, പ്രോഗ്രം മാനേജ് മെന്റ് കമ്മറ്റി എന്നിവർ പ്രോഗ്രാമിന്
നേതൃത്വം നൽകി.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.