14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

January 9, 2024
July 30, 2023
March 9, 2023
December 13, 2022
December 4, 2022
November 5, 2022
October 21, 2022
June 8, 2022
May 19, 2022
April 23, 2022

ഇന്തോനേഷ്യയുടെ തലസ്ഥാനം മാറ്റുന്നു

web desk
ജക്കാര്‍ത്ത
March 9, 2023 8:36 pm

ഇന്തോനേഷ്യയുടെ തലസ്ഥാനം ജക്കാർത്തയിൽ നിന്ന് കലിമന്തനിലേക്ക് മാറ്റുന്നു. ജക്കാര്‍ത്തയില്‍ നിന്ന് ഏകദേശം 2,000 കിലോമീറ്റർ അകലെ ബോർണിയോ ദ്വീപിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന നഗരമാണ് കലിമന്തന്‍. 2022 ജനുവരി 18നാണ് ഇന്തോനേഷ്യൻ സർക്കാർ തലസ്ഥാന മാറ്റത്തിനുള്ള ബിൽ പാസാക്കിയത്. രാജ്യത്തിന്റെ പുതിയ തലസ്ഥാന നഗരം, ദ്വീപസമൂഹം എന്നർത്ഥം വരുന്ന നുസന്തര എന്നാകും അറിയപ്പെടുക. ലോകത്ത് ഏറ്റവും വേഗത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന നഗരമാണ് ജക്കാര്‍ത്ത. പത്ത് ദശലക്ഷം ആളുകൾ വസിക്കുന്ന ജക്കാർത്ത. 2050ഓടെ നഗരത്തിന്റെ മൂന്നിൽ ഒന്ന് പ്രദേശം വെള്ളത്തനടിയിലാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജക്കാര്‍ത്തയില്‍ നിന്ന് തലസ്ഥാന പദവി കലിമന്തനിലേക്ക് മാറ്റുന്നത്.

ജക്കാര്‍ത്തയുടെ 40 ശതമാനവും സമുദ്രനിരപ്പിന് താഴെയാണ് സ്ഥിതി ചെയ്യുന്നത്. അനിയന്ത്രിതമായ ഭൂഗർഭ ജലചൂഷണവും കാലാവസ്ഥാ വ്യതിയാനം മൂലം ഉയർന്നുവരുന്ന ജാവ കടലും ജക്കാര്‍ത്തയ്ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഒരു സുസ്ഥിര നഗരം എന്ന രീതിയിലാകും പുതിയ തലസ്ഥാന നഗരിയെന്നാണ് പ്രസിഡന്റ് ജോകോ വിഡോഡോയുടെ പ്രഖ്യാപനം. വനനഗരം എന്ന ആശയത്തിലൂന്നിയാകും നുസാന്തരയുടെ രൂപകല്പനയെന്നും 65 ശതമാനം പ്രദേശങ്ങള്‍ വനവല്‍ക്കരിക്കുമെന്നും അധികൃതർ പറയുന്നു. ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അടുത്ത വർഷം ഓഗസ്റ്റ് 17 ന് നഗരം ഉദ്ഘാടനം ചെയ്യും.

അതേസമയം, കലിമന്തൻ പ്രവിശ്യയുടെ 2,56,000 ഹെക്ടറിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഈ മേഖലകളിൽ വസിക്കുന്ന ഒറാങ്ഗുട്ട പോലുള്ള അപൂർവ ജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്ക ഉന്നയിക്കുന്നു. ഇതുകൂടാതെ അഞ്ച് ഗ്രാമങ്ങളിൽ നിന്നായി നൂറോളം തദ്ദേശീയരാണ് കുടിയിറക്കപ്പെട്ടത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് അവരുടെ വീടുകള്‍ നഷ്ടപ്പെട്ടേക്കും.

 

Eng­lish Sam­mury: Indone­sia mov­ing a new cap­i­tal city in East Kali­man­tan (Nusan­tara)

 

 

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.