21 January 2026, Wednesday

യുഎഇ കുടുംബ വിസയ്ക്ക് പുതിയ നിബന്ധന

യുഎഇയിൽ അഞ്ച് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യണമെങ്കിൽ ഇനി മുതൽ 10,000 ദിർഹം ശമ്പളം വേണം
web desk
ദുബൈ
March 4, 2023 12:22 pm

കുടുംബ വിസ എടുക്കുന്നവർക്ക് പുതിയ നിബന്ധനയുമായി യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി. കുറഞ്ഞത് 10,000 ദിർഹം എങ്കിലും ശമ്പളമുള്ളവർക്ക് മാത്രമാണ് ഇനി മുതൽ അഞ്ച് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുവാൻ കഴിയുക എന്നാണ് പുതിയ നിബന്ധന. ആറു പേരുണ്ടങ്കിൽ 15,000 ദിർഹം ശമ്പള മുണ്ടാകണമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞവർഷം ഒക്ടോബറിൽ നിലവിൽ വന്ന യുഎഇ ക്യാബിനറ്റ് നിയമപ്രകാരം ഫെഡറൽ അതോറിറ്റി ചെയർമാൻ അലി മുഹമ്മദ് അൽ ഷംസിയാണ് ഉത്തരവിറക്കിയത്.

കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്ന ആൾക്ക് ആവശ്യമായ താമസസൗകര്യം ഉണ്ടായിരിക്കണം. ആറു പേരിൽ കൂടുതലുണ്ടങ്കിൽ ഡയറക്ടറേറ്റ് ജനറൽ അപേക്ഷ വിലയിരുത്തും ഇതിനുശേഷം മാത്രമേ സ്പോൺസർഷിപ്പിന് അനുവാദം നൽകുകയുള്ളു.

 

Eng­lish Sam­mury: UAE, Expats must have Dh10,000 min­i­mum salary to spon­sor 5 relatives

 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.