ലോകത്തെ ആശങ്കയിലാഴ്ത്തി മറ്റൊരു കോവിഡ് വകഭേദം കൂടി കണ്ടെത്തി. ഡെല്‍റ്റാക്രോണ്‍ എന്ന് പേരിട്ടിരിക്കുന്ന വകഭേദം സൈപ്രസിലാണ് കണ്ടെത്തിയിരിക്കുന്നത്.
ഡെല്‍റ്റഒമിക്രോണ്‍ വൈറസുകള്‍ സംയോജിച്ചുള്ളതാണ് ഡെല്‍റ്റാക്രോണ്‍ വകഭേദം. 25 രോഗികളില്‍ പുതിയ സംയോജിത വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സൈപ്രസ് ലബോറട്ടറി ഓഫ് ബയോടെക് നോളജി ആന്‍റ് മോളിക്യുലാര്‍ വൈറോളജി മേധാവി അറിയിച്ചു. കൂടാതെ, കോവിഡ് മൂലം ആശുപത്രിയില്‍ പവേശിപ്പിച്ച രോഗികളില്‍ ഡെല്‍റ്റാക്രോണ്‍ അണുബാധയുടെ ആപേക്ഷിക ആവൃത്തി കൂടുതലാണെന്ന് സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. സൈപ്രസ് സർവകലാശാലയിലെ പ്രൊഫസറും ബയോടെക്‌നോളജി ആൻഡ് മോളിക്യുലാർ വൈറോളജി ലബോറട്ടറിയുടെ തലവനുമായ ലിയോണ്ടിയോസ് കോസ്‌ട്രിക്കിസാണ് വകഭേദത്തെ കണ്ടെത്തിയത്.
English Summary: New Covid Variant: Deltacron Discovered
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.