22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 2, 2024
August 12, 2024
May 28, 2024
December 26, 2023
December 23, 2023
November 24, 2023
November 23, 2023
December 5, 2022
November 9, 2022
August 8, 2022

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: നിര്‍ണായക യോഗം മാറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
May 28, 2024 7:40 pm

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം മാറ്റി കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗമാണ് മുന്നറിയിപ്പില്ലാതെ മാറ്റിയത്. യോഗം മാറ്റാനുണ്ടായ കാരണം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം തമിഴ്‌നാട് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതെത്തുടര്‍ന്നാണ് യോഗം തീരുമാനിച്ചത്. എന്നാല്‍ കാരണം വ്യക്തമാക്കാതെ യോഗം മാറ്റുകയായിരുന്നു. 

പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ച് നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതി (റിവര്‍വാലി ആന്‍ഡ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്‌സ്) യോഗം പരിഗണിക്കുമെന്നായിരുന്നു സൂചന. പുതിയ അണക്കെട്ട് സംബന്ധിച്ച് ജനുവരിയില്‍ കേരളം സമര്‍പ്പിച്ച പദ്ധതി പരിസ്ഥിതി മന്ത്രാലയം വിദഗ്ധ വിലയിരുത്തല്‍ സമിതിക്ക് വിടുകയായിരുന്നു. പഠനത്തിന് കേരളത്തിനെ അനുവദിക്കരുതെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകള്‍ എത്തി. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കുമളിക്ക് സമീപം ലോവര്‍ ക്യാമ്പില്‍ കര്‍ഷകര്‍ മാര്‍ച്ച് നടത്തി. പെരിയാര്‍ വൈഗ ഇറിഗേഷന്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

Eng­lish Summary:New dam in Mul­laperi­yar: Cru­cial meet­ing postponed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.