22 January 2026, Thursday

Related news

December 16, 2025
August 25, 2025
July 19, 2025
July 19, 2025
July 6, 2025
April 21, 2025
December 16, 2024
November 19, 2024
November 1, 2024
October 8, 2024

സമൂഹ മാധ്യമങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതിയ ഡിജിപിയുടെ ആദ്യ സര്‍ക്കുലര്‍

Janayugom Webdesk
തിരുവനന്തപുരം
July 6, 2025 9:26 am

സമൂഹമാധ്യമങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സജീവമാകേണ്ടതില്ലെന്ന നിര്‍ദ്ദേശവുമായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ആദ്യ സര്‍ക്കുലര്‍. ഡിജിപിയായി ചുമതലയേറ്റശേഷം ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയ ആദ്യ നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ കൂടുതൽ ജാഗ്രത പുലർത്തണമെന്നും വിവാദമുണ്ടാക്കുന്ന പോസ്റ്റുകളും കമന്റുകളും വേണ്ടെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ ഫോൺ റെക്കോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്നും നിർദേശത്തിലുണ്ട്. നെയ്യാറ്റിൻകരയിലെ മജിസ്ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണം പുറത്തുവന്ന സംഭവമുണ്ടായിരുന്നു. പൊലീസുകാർ ഫോൺസംഭാഷണങ്ങൾ റെക്കോഡ്‌ ചെയ്ത് പ്രചരിപ്പിക്കരുതെന്നും സാമൂഹികമാധ്യമങ്ങളിൽ തെറ്റായി ഇടപെടരുതെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.