
ഗൂഗിൾ ലോഗോയ്ക്ക് ഇനി പുതിയ മാറ്റം. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമ്പനി ലോഗോയിൽ സുപ്രധാനമായ മാറ്റം വരുത്തിയിരിക്കുന്നത്. മുൻ ലോഗോയിലെ പ്രധാന നിറങ്ങളായ ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നിവ നിലനിർത്തിക്കൊണ്ടുതന്നെയാണ് പുതിയ ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ, ഈ നിറങ്ങൾ മുൻപ് പ്രത്യേക ബ്ലോക്കുകളിലായാണ് നൽകിയിരുന്നത്. പുതിയ ലോഗോയിൽ ഈ നിറങ്ങളെല്ലാം ചേർത്തൊരു ഗ്രേഡിയന്റ് ശൈലിയിലാണ് കാണുന്നത്.
പുതിയ ലോഗോ നിലവിൽ പിക്സൽ, ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഈ മാറ്റം വരുത്തുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2015 ലാണ് ഗൂഗിൾ ഇതിനുമുൻപ് ലോഗോയിൽ മാറ്റം വരുത്തിയത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ രംഗത്തുണ്ടായ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മാറ്റമെന്നാണ് ടെക് ലോകത്തെ വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.