25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 21, 2025
March 20, 2025
March 16, 2025
March 16, 2025
March 16, 2025
March 15, 2025
March 15, 2025
March 14, 2025
March 13, 2025

ലഹരി മാഫിയയ്ക്കെതിരായ യത്നത്തില്‍ പുതിയ സേനാംഗങ്ങള്‍ ശക്തി പകരണം; മുഖ്യമന്ത്രി

118 സബ് ഇന്‍സ്പെക്ടര്‍മാര്‍ സേനയിലേക്ക്
Janayugom Webdesk
തൃശൂര്‍
March 16, 2025 10:24 pm

ലഹരി മാഫിയയുടെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന് കൂടുതല്‍ ശക്തി പകരാന്‍ പുതിയ സേനാംഗങ്ങള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂർ രാമവർമപുരം കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബി ബാച്ചിലെ 118 സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിങ്‌ ഔട്ട്‌ പരേഡിന് അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തകാലത്തായി അനിയന്ത്രിതമായി പടരുന്ന ലഹരി മാഫിയ പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു. സിന്തറ്റിക് ലഹരി മരുന്നുകള്‍ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നു. ഇതിനെതിരെ പൊലീസും എക്സൈസും ഫലപ്രദമായി ഇടപെടുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്യുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ട്.

ഇവയെ ചെറുത്തു തോല്‍പ്പിക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന പാലനമാണ് പൊലീസിന്റെ പ്രാഥമിക ചുമതലയെങ്കിലും ജനങ്ങള്‍ രക്ഷകരായാണ് പൊലീസിനെ കാണുന്നതെന്നും അതനുസരിച്ചുള്ള ഉയര്‍ന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ പുതിയ സേനാംഗങ്ങള്‍ക്കാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിശീലനം പൂര്‍ത്തിയാക്കി കേരള പൊലീസിന്റെ ഭാഗമാകുന്ന 118 സബ് ഇന്‍സ്പെക്ടര്‍മാരില്‍ 18 ബിരുദാനന്തര ബിരുദധാരികളും മൂന്നു എംബിഎക്കാരും മൂന്നു എം ടെക്, 39 ബി ടെക്, 55 ബിരുദധാരികളും ഉള്‍പ്പെടുന്നു. പി ബാലചന്ദ്രന്‍ എംഎല്‍എ, മേയര്‍ എം കെ വര്‍ഗീസ്, സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, കേരള പൊലീസ് അക്കാദമി ഡയറക്ടര്‍ ഐ ജി കെ സേതുരാമന്‍, ജനപ്രതിനിധികള്‍, ഉന്നത പൊലീസുദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.