12 December 2025, Friday

Related news

November 14, 2025
January 23, 2025
January 10, 2025
September 26, 2024
November 30, 2023
November 1, 2023
October 17, 2023
October 17, 2023
April 18, 2023
March 13, 2023

തായ് ലാന്റില്‍ പുതു ചരിത്രം, സ്വവര്‍ഗ വിവാഹത്തിന് അനുമതി, നിയമം പ്രാബല്യത്തില്‍ വന്നു

Janayugom Webdesk
ബാങ്കോക്ക്
January 23, 2025 1:58 pm

തായ് ലാന്റില്‍ പുതു ചരിത്രം, സ്വവര്‍ഗ വിവാഹത്തിന് അനുമതി, നിയമം പ്രാബല്യത്തില്‍ വന്നു സ്വവര്‍ഗ വിവാഹ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ നിയമപരമായി നിരവധി സ്വവര്‍ഗ ദമ്പതികള്‍ വിവാഹിതരായി.തായ് അഭിനേതാക്കളായ അപിവത് സയ്റീയും സപ്പന്യോയും ബാങ്കോക്കിലെ രജിസ്ട്രി ഓഫീസിൽ വിവാഹിതരായി, വിവാഹ സർട്ടിഫിക്കറ്റ് കൈമാറി. ദശകങ്ങളോളം ഞങ്ങൾ പോരാടി, ഇന്ന് ശ്രദ്ധേയമായ ദിവസമാണെന്ന് ഇരുവരും പറഞ്ഞു.

ഇതോടെ തായ്‌വാനും നേപ്പാളിനും ശേഷം സ്വവർ​ഗവിവാഹം അംഗീകരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായി തായ്‌ലൻഡ് മാറി. പുരുഷന്മാർ, സ്ത്രീകൾ, ഭർത്താക്കന്മാർ, ഭാര്യമാർ എന്നതിനുപകരം ലിംഗ‑നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കും. കൂടാതെ ട്രാൻസ്‌ജെൻഡറുകൾക്ക് വിവാഹം കഴിക്കാനും നിയമം അനുവ​ദിക്കും. എല്ലാ വിവാഹിതരായ ദമ്പതികൾക്കും ദത്തെടുക്കലും അനന്തരാവകാശവും നൽകും. നിയമപ്രകാരം ലെസ്ബിയൻ ദമ്പതികളായ സുമലി സുഡ്‌സൈനെറ്റ് (64), തനഫോൺ ചോഖോങ്‌സുങ് (59) എന്നിവരാണ് ആദ്യമായി വിവാഹിതരായത്.

പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ ധരിച്ച നിരവധി ദമ്പതികൾ ബാങ്കോക്ക് പ്രൈഡ് സംഘടിപ്പിച്ച എൽജിബിടിക്യു സമൂഹ വിവാഹത്തിനെത്തി. കഴിഞ്ഞ ജൂണിൽ നടന്ന ചരിത്രപരമായ പാർലമെൻ്റ് വോട്ടെടുപ്പിലാണ് സ്വവർഗ വിവാഹ ബിൽ പാസായത്. ഈ നിയമം സെപ്റ്റംബറിൽ രാജാവ് മഹാ വജിറലോങ്‌കോൺ അംഗീകരിക്കുകയും 120 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരികയും ചെയ്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.