
ജില്ലയില്‍ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) ല്‍ 6035 പേര്‍ കൂടി സാക്ഷരതാ പഠനത്തിന്. ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിലായിട്ടാണ് 6035 പേര്‍ കൂടി സാക്ഷരതാ പഠനത്തിന് തയ്യാറെടുക്കുന്നത്. ഇവിടങ്ങളിലെ അവശേഷിക്കുന്ന നിരക്ഷരരെ സാക്ഷരരാക്കുകയാണ് ഉല്ലാസ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സാക്ഷരതാ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ കൂടുതല്‍ നിരക്ഷരരുണ്ടെങ്കില്‍ അവരെയും പദ്ധതിയുടെ ഭാഗമാക്കും. പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരായ അധ്യാപകരാണ് പഠന കാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടത്തിപ്പ്. അടിമാലി 257, ബൈസണ്‍വാലി 200, വണ്ടിപ്പെരിയാര്‍ 244, മൂന്നാര്‍ 628, ദേവികുളം 354, മാങ്കുളം 156, ചിന്നക്കനാല്‍ 249, വണ്ണപ്പുറം 202, വാത്തിക്കുടി 301, അറക്കുളം 264, കാഞ്ചിയാര്‍ 371, വണ്ടന്‍മേട് 514, ചക്കുപള്ളം 305, പാമ്പാടുംപാറ 338, ഉടുമ്പന്‍ചോല 421, ഉപ്പുതറ 318, രാജകുമാരി 303, നെടുങ്കണ്ടം 610 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍. പഠിതാക്കള്‍ക്ക് ആവശ്യമായ സാക്ഷരതാ പാഠാവലി സാക്ഷരതാമിഷന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ച് പഠന ക്ലാസുകള്‍ ആരംഭിച്ചു വരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.